Connect with us

Gulf

പ്രവാസി യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി

Published

|

Last Updated

ദോഹ: ഖത്തറില്‍ ജോലിയിലുള്ള യുവതിയുടെ പതിനാലു പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കോഴിക്കോട്‌ വിമാനത്താവളത്തില്‍ നിന്നു മോഷണം പോയതായി പരാതി. കഴിഞ്ഞ ഓഗസ്റ്റ്‌ രണ്ടാം തിയ്യതി കോഴിക്കോട്ട് നിന്നും ബഹ്‌റൈന്‍ വഴി ഖത്തറിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ 473 വിമാനത്തില്‍ യാത്രക്കാരിയായിരുന്ന കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ശോണിമാ ശാനവാസിന്‍റെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പരാതി നല്‍കിയെങ്കിലും അങ്ങിനെയൊരു ആഭരണം കിട്ടിയില്ലെന്നാണത്രേ അധികൃതര്‍ നല്‍കിയ മറുപടി. ഹാന്‍ഡ് ബാഗ് സ്കാനറില്‍ വെച്ച് ദേഹ പരിശോധനക്കായി പോയ ഇവര്‍ തിരക്ക് കാരണം അല്പം വൈകിയാണ് ബാഗ് തിരിച്ചെടുത്തത്. ദോഹയിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ പ്രത്യേകം കവറില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടതായി ഇവര്‍ മനസിലാക്കുന്നത്‌. കോഴിക്കോട് വിമാനത്താവള അധികൃതര്‍ക്കും കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ഉള്‍പെടെയുള്ള അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും സിസിടിവി ഉള്‍പെടെ പരിശോധന നടത്തിയിട്ടും വിവരമൊന്നും ലഭിച്ചില്ലെന്നാണ് അധിക്രിതരുടെ വിശദീകരണം. മുമ്പ് മറ്റു പല യാത്രക്കാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായതായും ഇവര്‍ പറയുന്നു.നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു കിട്ടുമെന്ന് ഇവര്‍ക്ക് പ്രതീക്ഷ യില്ല. അതേസമയം കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ ഇത്തരം അബദ്ധങ്ങള്‍ വരാതെ സൂക്ഷിക്കണമെന്ന് സിറാജുമായി സംസാരിക്കവേ ഇവര്‍ മുന്നറിയിപ്പ് നല്‍കി.

Latest