സോളാര്‍: ജുഡീഷ്യല്‍ അന്വേഷണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തരമന്ത്രി

Posted on: August 31, 2013 1:49 am | Last updated: August 31, 2013 at 1:49 am
SHARE

കോട്ടയം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സോളാര്‍ കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കേണ്ടതില്ലെന്ന ഹൈക്കോടതി ജഡ്ജിമാരുടെ ഉന്നതതലസമിതിയുടെ തീരുമാനത്തോട് പ്രതീകരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ കൂടിയാലോചനയ്ക്ക് ശേഷം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.