വടകര, പേരാമ്പ്ര ഡിവിഷന്‍ സാഹിത്യോത്സവ് ഇന്ന് തുടങ്ങും

Posted on: August 31, 2013 1:34 am | Last updated: August 31, 2013 at 1:34 am
SHARE

വടകര: എസ് എസ് എഫ് ഡിവിഷന്‍ സാഹിത്യോത്സവ് ഇന്നും നാളെയുമായി അല്‍ ഇഹ്‌സാനില്‍ നടക്കും. ഏഴ് സെക്ടറുകളില്‍ നിന്നായി 67 ഇനങ്ങളില്‍ നാനൂറിലധികം പ്രതിഭകള്‍ മാറ്റുരക്കും. വൈകീട്ട് നാലിന് സി കെ നാണു എം എല്‍ എ ഉദ്ഘാടനം ചെയ്യും.

അശ്‌റഫ് സഖാഫി പെരുവാട്ടും താഴെ അധ്യക്ഷത വഹിക്കും. എം സി വടകര, പ്രൊഫ. എന്‍ പി മഹ്മൂദ്, ഹംസ മുക്കൊലക്കള്‍, നജീബ് പി സി , അബൂബക്കര്‍ സഖാഫി മണിയൂര്‍, ഹാരിസ് സഖാഫി മന്തരതൂര്‍ പങ്കെടുക്കും. തുടര്‍ന്ന് ആറ് വേദികളിലായി മത്സരം നടക്കും. സമാപന സമ്മേളനം ഞായറാഴ്ച വൈകീട്ട് എസ് വൈ എസ് വടകര സോണ്‍ പ്രസിഡന്റ് മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി ഉദ്ഘാടനം ചെയ്യും.
പേരാമ്പ്ര: എസ് എസ് എഫ് ഡിവിഷന്‍ സാഹിത്യോത്സവ് ഇന്ന് വൈകീട്ട് ഏഴിന് എടവരാട് എ എം എല്‍ പി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. മുന്നൂറോളം പ്രതിഭകള്‍ മാറ്റുരക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി ഉദ്ഘാടനം ചെയ്യും. എം ഇബ്‌റാഹിം മുസ്‌ലിയാര്‍, ഇ അഹമ്മദ് സഖാഫി, ബശീര്‍ സഖാഫി കൈപ്രം, തുഫൈല്‍ സഅദി തിരുവോട്, ശംസുദ്ദീന്‍ രാമല്ലൂര്‍, എം ടി ശിഹാബുദ്ദീന്‍ അസ്ഹരി സംബന്ധിക്കും.
വാണിമേല്‍ ജേതാക്കള്‍ 

വാണിമേല്‍: എസ് എസ് എഫ് സെക്ടര്‍ സഹിത്യോത്സവില്‍ വാണിമേല്‍ യൂനിറ്റ് ജേതാക്കളായി. തവോട്ടുമുക്ക്, മുളിവയല്‍ യൂനിറ്റുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സമാപന സമ്മേളനം എസ് വൈ എസ് ജില്ലാ ക്ഷേമകാര്യ സെക്രട്ടറി ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫി വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് നാദാപുരം സോണ്‍ സെക്രട്ടറി വി കെ അബ്ദുന്നാസര്‍ മാസ്റ്റര്‍, ചുയലി കുഞ്ഞബ്ദുല്ല, ഉബൈദ് മാസ്റ്റര്‍, സലിം മുസ്‌ലിയാര്‍ അബ്ബാസ് മുളിവയല്‍ സംബന്ധിച്ചു. കെ പി അബ്ദുര്‍റഊഫ്, മുജ്തബ കെ നന്ദിയും പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here