സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരിശോധന 54 ബൈക്കുകള്‍ പിടികൂടി

Posted on: August 31, 2013 1:29 am | Last updated: August 31, 2013 at 1:29 am
SHARE

പെരിന്തല്‍മണ്ണ: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പെരിന്തല്‍മണ്ണ, മങ്കട, കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലീസ് ഇന്നലെ നടത്തിയ പരിശോധനയില്‍ 54 മോട്ടോര്‍സൈക്കിളുകള്‍ പിടികൂടി.
16, 17 വയസായ ലൈസന്‍സില്ലാത്തവര്‍ ഓട്ടിയിരുന്നതാണ് ഇതിലധികവും. ഹെല്‍മറ്റില്ലാത്തതും മൂന്ന് പേര്‍ യാത്ര ചെയ്തിരുന്നവയും മറ്റും ഇതില്‍ ഉള്‍പ്പെടും. പെരിന്തല്‍മണ്ണ ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍, പ്രസന്റേഷന്‍ സ്‌കൂള്‍, അങ്ങാടിപ്പുറം തരകന്‍ ഹൈസ്‌കൂള്‍, മങ്കട, മക്കരപ്പറമ്പ്, ചെറുകുളമ്പ്, കൊളത്തൂര്‍ സ്‌കൂളുകളുടെ പരിസരങ്ങളിലായിരുന്നു പരിശോധന. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദേശപ്രകാരം എസ് ഐ ശശികുമാര്‍, ട്രാഫിക് എസ് ഐ ഉണ്ണികൃഷ്ണന്‍, കൊളത്തൂര്‍ എസ് ഐ വേലായുധന്‍, മങ്കട എസ് ഐ സുരേന്ദ്രന്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സി ഐ അറിയിച്ചു.