Connect with us

Ongoing News

മജ്മഅ് സില്‍വര്‍ ജൂബിലി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

നിലമ്പൂര്‍: “അറിവാണ് ജീവന്‍”എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മജ്മഅ് സില്‍വര്‍ ജൂബിലിയുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സി എം കുട്ടിമൗലവി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ ഫൈസി വണ്ടൂര്‍, വി എസ് ഫൈസി വഴിക്കടവ്, വി എന്‍ ബാപ്പുട്ടി ദാരിമി, മിഖ്ദാദ് ബാഖവി, കൊമ്പന്‍ മുഹമ്മദാജി, ഖാദര്‍ ഹാജി, ബാപ്പു തങ്ങള്‍, മുഹമ്മദ് ബാഖവി, സംബന്ധിച്ചു. മജ്മഅ് ജനറല്‍ സെക്രട്ടറി കുറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സിഫോറത്ത് അബ്ദുര്‍റഹിമാന്‍ ദാരിമി നന്ദിയും പറഞ്ഞു. ജാമിഅത്തുല്‍ ഹിന്ദ് പബ്ലിക്ക് പരീക്ഷയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം മൂന്നാം റാങ്ക് നേടിയ ഹിദായത്തുല്ലക്ക് ഉപഹാരം നല്‍കി.