Connect with us

Malappuram

നിലമ്പൂര്‍, വണ്ടൂര്‍, അരീക്കോട്, മഞ്ചേരി ഡിവിഷന്‍ സാഹിത്യോത്സവുകള്‍ നാളെ സമാപിക്കും

Published

|

Last Updated

നിലമ്പൂര്‍: മുത്തേടം ഹിദായ ക്യാമ്പസില്‍ നടക്കുന്ന എസ് എസ് എഫ് ഇരുപതാമത് നിലമ്പൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ് നാളെ സമാപിക്കും. ഇന്നലെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ കലാം മാവൂര്‍ ഉദ്ഘാടനം ചെയ്തു. 11 സെക്ടറുകളില്‍ നിന്ന് മത്സരിച്ച് വിജയിച്ച ആയിത്തോളം പ്രതിഭകള്‍ ഏഴ് വിഭഗങ്ങളിലായി എന്‍പത് ഇന മത്സരങ്ങളില്‍ മാറ്റുരുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ വൈകീട്ട് നടക്കുന്ന സമാപന സംഗമം എസ് വൈ എസ് സംഘടനാ ഉപാധ്യക്ഷന്‍ കുറ്റമ്പാറ അബ്ദുര്‍റഹിമാന്‍ ദാരിമി ഉദ്ഘാടനംചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എസ് എസ് എഫ് ഡിവിഷന്‍ പ്രസി. മുഹമ്മദ് ശരീഫ് സഅദി, സി അന്‍വര്‍ വല്ലപ്പുഴ, റിയാസ് ബാബു പോത്തുക്കല്ല്, കരീം വഴിക്കടവ് പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വണ്ടൂര്‍: വണ്ടൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ് ഇന്നും നാളെയും പൂങ്ങോടില്‍ നടക്കും. 70 ഇനങ്ങളിലായി 500ഓളം മത്സരാര്‍ഥികള്‍ ആറ് വേദികളിലായി മാറ്റുരക്കും. ഇന്ന് വൈകീട്ട് നാലിന് ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്യും. ലത്വീഫ് സഖാഫി പാണ്ടിക്കാട് അധ്യക്ഷത വഹിക്കും. എന്‍ നൗഷാദ്, ജലീല്‍, മുസ്തഫ, ലത്വീഫ,് എസ് വൈ എസ് വണ്ടൂര്‍ മേഖലാ സെക്രട്ടറി ബശീര്‍ ചെല്ലക്കൊടി പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന കലാപരിപാടികള്‍ നാളെ വൈകീട്ട് നാലിന് സമാപിക്കും. വണ്ടൂര്‍ അബ്ദുര്‍റഹ്്മാന്‍ ഫൈസി, ബശീര്‍ സഖാഫി പൂങ്ങോട്, സി കെ അബ്ദദുറഹ്മാന്‍ സഖാഫി, ടി അബ്ദുല്‍ നാസിര്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ശഫീഖ് ആമപ്പൊയില്‍, ലത്വീഫ് സഖാഫി, സുഹൈല്‍ സ്വിദ്ദീഖി, ശമീര്‍ ചെറുകോട്, യൂസുഫ് സഅദി പൂങ്ങോട് സംബന്ധിച്ചു.
എടവണ്ണപ്പാറ: അരീക്കോട് ഡിവിഷന്‍ സാഹിത്യോത്സവ് ഇന്നും നാളെയും എടവണ്ണപ്പാറയില്‍ നടക്കും. ഇന്ന് വൈകീട്ട് നാലിന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. കാനേഷ് പൂനൂര്‍ വിശിഷ്ടാതിഥിയായിരിക്കും. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടിയെ ചടങ്ങില്‍ ആദരിക്കും. സി എച്ച് റഹ്മത്തുല്ലാഹ് സഖാഫി എളമരം, സി കെ എം ഫാറൂഖ് പള്ളിക്കല്‍, പ്രൊഫ. അബ്ദുല്‍ ഹമീദ്, ഡോ. സുലൈമാന്‍ പൊന്നാട്, ഫൈസല്‍ അഹ്‌സനി ഉളിയില്‍ സംബന്ധിക്കും. ഡിവിഷന്‍ പ്രസി. മുഹമ്മദ് ശരീഫ് സഖാഫി അധ്യക്ഷത വഹിക്കും.
കലാസാഹിത്യ മത്സരം നാളെ വൈകുന്നേരത്തോടെ സമാപിക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം എസ് വൈ എസ് മലപ്പുറം ജില്ലാ സാന്ത്വനം ചെയര്‍മാന്‍ വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ വി പി എം ഇസ്ഹാഖ് മുഖ്യപ്രഭാഷണം നടത്തും. ഡോ. അബ്ദുല്‍ ഗഫൂര്‍, പി ടി നജീബ് സ്വാദിഖ് നിസാമി, സി ബഷീര്‍ മാസ്റ്റര്‍ സംബന്ധിക്കും. വൈ പി മുഹമ്മദലി ഹാജി, റശീദ് ബാഖവി, അബ്ദുറസാഖ് മാസ്റ്റര്‍ ട്രോഫികള്‍ വിതരണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ റശീദ് ബാഖവി വെട്ടുപാറ, അശ്‌റഫ് വാവൂര്‍, മുഹമ്മദ് ശരീഫ് സഖാഫി ആക്കോട്, എ സിറാജുദ്ദീന്‍, മുഹ്‌യുദ്ദീന്‍ സഖാഫി ചീക്കോട് , മുസദ്ദിഖ് എളമരം സംബന്ധിച്ചു.
മഞ്ചേരി: മഞ്ചേരി ഡിവിഷന്‍ സാഹിത്യോത്സവ് ഇന്നും നാളെയും നെല്ലിക്കുത്ത് ജി എല്‍ പി സ്‌കൂളില്‍ നടക്കും. വൈകീട്ട് 4.30ന് നെല്ലിക്കുത്ത് മഖാം സിയറത്തോടെ ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രക്ക് ശേഷം നടക്കുന്ന പ്രാരംഭ സമ്മേളനം ഫൈസല്‍ എളയറ്റില്‍ ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ വല്ലഞ്ചിറ മുഹമ്മദലി, കെ ടി ത്വാഹിര്‍ സഖാഫി, സയ്യിദ് മുര്‍ത്തള സഖാഫി, അഡ്വ. ജലീല്‍, പി പി കബീര്‍ സംബന്ധിക്കും. തുടര്‍ന്ന് പഴയകാല മാപ്പിള ഗായകര്‍ നേതൃത്വം നല്‍കുന്ന “ബദ്‌റൊളി” ഇശല്‍ വിരുന്ന് നടക്കും. നാളെ വൈകീട്ട് നടക്കുന്ന സമാപന സംഗമം സി കെ ശക്കീര്‍ ഉദ്ഘാടനം ചെയ്യും.