എസ് എസ് എഫ് വളാഞ്ചേരി, പൊന്നാനി ഡിവിഷന്‍ സാഹിത്യോത്സവ് ഇന്ന് തുടങ്ങും

Posted on: August 31, 2013 1:24 am | Last updated: August 31, 2013 at 1:24 am
SHARE

വളാഞ്ചേരി: എസ് എസ് എഫ് വളാഞ്ചേരി ഡിവിഷന്‍ സാഹിത്യോത്സവ് ഇന്നും നാളെയും എടക്കുളം തിരുനാവായായില്‍ നടക്കും. ഇന്ന് വൈകുന്നേരം നാല് മണിക്ക് ഡോ.കെ ടി ജലീല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സുലൈമാന്‍ സഖാഫി മാളിയേക്കല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

നാളെ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യുമെന്ന് സെക്രട്ടറി സി പി കുഞ്ഞീതു, ടി പി യഹ്‌യ നഈമി, പി എം അബ്ദു സമദ്, എന്‍ മന്‍സൂറലി ഫാളിലി, പി മുഹമ്മദ് സലാഹുദ്ദീന്‍ ഇര്‍ഫാനി പങ്കെടുത്തു.
എടപ്പാള്‍: പൊന്നാനി ഡിവിഷന്‍ എസ് എസ് എഫ് സാഹിത്യോത്സവ് ഇന്ന് പന്താവൂര്‍ ഇര്‍ഷാദില്‍ വൈകുന്നേരം ഏഴിന് ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം നാളെ വൈകുന്നേരം ഏഴിന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യു.