മെഡിക്കല്‍ കോളജ് ഉദ്ഘാടനം; മഞ്ചേരിയില്‍ നാളെ ട്രാഫിക് നിയന്ത്രണം

Posted on: August 31, 2013 1:22 am | Last updated: August 31, 2013 at 1:22 am
SHARE

മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരത്തില്‍ പോലീസ് നാളെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. രാവിലെ ആറ് മണി മുതല്‍ കച്ചേരിപ്പടി ബൈപ്പാസ് ജംഗ്ഷന്‍ മുതല്‍ നെല്ലിപ്പറമ്പ് ജംഗ്ഷന്‍ വരെയും ചമയം ജംഗ്ഷന്‍ മുതല്‍ തുറക്കല്‍ ജംഷന്‍ വരെയും തുറക്കല്‍ ജംഗഷന്‍ മുതല്‍ കച്ചേരിപ്പടി ബൈപ്പാസ് ജംഗ്ഷന്‍ വരെയും പ്രധാന റോഡുകളിലും വാഹന പാര്‍ക്കിഗ് നിരോധിച്ചു. നെല്ലിപ്പറമ്പ് ജംഗ്ഷന്‍ മുതല്‍ അരീക്കോട്, നിലമ്പൂര്‍ റോഡുകളിലും കൊരമ്പയില്‍ ആശുപത്രി മുതല്‍ പാണ്ടിക്കാട് റോഡിലും ചെങ്ങണ ബൈപ്പാസ് മുതല്‍ കോവിലകംകുണ്ട് – മെഡിക്കല്‍ കോളേജ് റോഡ് ജംഗ്ഷന്‍ വരെയും വാഹനം പാര്‍ക്ക് ചെയ്യാം. ഉച്ചക്ക് 12 മണി മുതല്‍ ബൈപ്പാസ് ജംങ്ഷനുകളില്‍ നിന്ന് നഗരത്തിലേക്ക് ഔദ്യോഗിക വാഹനങ്ങള്‍ക്കും പ്രത്യേകാനുമതിയുള്ള വാഹനങ്ങള്‍ക്കും മാത്രമാണ് പ്രവേശനം. ഈ സമയം മുതല്‍ പഴയ രണ്ടു ബസ് സ്റ്റാന്റുകളിലേക്കും ബസ്സുകള്‍ പ്രവേശിക്കരുത്. മലപ്പുറം, പെരിന്തല്‍മണ്ണ, പന്തല്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് മഞ്ചേരിയില്‍ വന്ന് തിരിച്ചു പോകുന്ന ബസുകള്‍ ഐ ജി ബി ടി വരെയും വള്ളുവമ്പ്രം ഭാഗത്തു നിന്നും മഞ്ചേരിയില്‍ വന്ന് തിരിച്ചു പോകുന്ന ബസുകള്‍ തുറക്കല്‍ ജങ്ഷന്‍ വരെയും അരീക്കോട്, വണ്ടൂര്‍, എളങ്കൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ നെല്ലിപ്പറമ്പ് ജംഗ്ഷന്‍ വരെയും പാണ്ടിക്കാട് ഭാഗത്തു നിന്ന് വരുന്ന ബസ്സുകള്‍ ചമയം ജംഗ്ഷന്‍ വരെയും വന്ന് തിരിച്ചു പോകണം. മലപ്പുറം, പെരിന്തല്‍മണ്ണ, പന്തല്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് വന്ന് അരീക്കോട്, നിലമ്പൂര്‍, വണ്ടൂര്‍, എളങ്കൂര്‍ ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകള്‍ ഐ ജി ബി ടി-തുറക്കല്‍-ജസീല-നെല്ലിപ്പറമ്പ് വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.