Connect with us

Palakkad

മലമ്പുഴ ലോക്കല്‍ കമ്മിറ്റിയില്‍ വി എസ് പക്ഷം പിടിമുറുക്കുന്നു

Published

|

Last Updated

പാലക്കാട്: മലമ്പുഴ ലോക്കല്‍ കമ്മിറ്റിയില്‍ വി എസ്. പക്ഷം പിടിമുറുക്കുന്നു.
ഔദ്യോഗിക പക്ഷത്തെ അംഗമായ ലോക്കല്‍കമ്മിറ്റി സെക്രട്ടറി, സ്ഥാനം ഒഴിയുന്നതായി കാണിച്ച് പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കി.
ഔദ്യോഗിക പക്ഷത്തെ മറ്റ് അംഗങ്ങളും എല്‍സി അംഗത്വം ഒഴിയാനൊരുങ്ങുകയാണ്. പതിനാലംഗ ലോക്കല്‍ കമ്മിറ്റിയില്‍ ഏഴു പേര്‍ വീതമാണ് വിഎസ് പക്ഷത്തും ഔദ്യോഗിക പക്ഷത്തുമുളളത്.
വി എസ് പക്ഷത്തിന്റെ കുത്തകയായിരുന്ന ലോക്കല്‍ കമ്മിറ്റികഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്താണ് തിരഞ്ഞെടുപ്പിലൂടെ ഔദ്യോഗിക പക്ഷം പിടിച്ചെടുത്തത്.
ഔദ്യോഗിക പക്ഷത്തെ മുതിര്‍ന്ന അംഗമായ കെ വി ശിവരാമന്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായി. ഇതിനുശേഷമാണ് സെക്രട്ടറിക്കെതിരെ വിഎസ് പക്ഷം സംഘടിച്ചത്.
വി എസ് പക്ഷ അംഗങ്ങള്‍ എല്‍സി യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയും സമരപ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നുവെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ പരാതി.
ഇതാണ് കെ —വി ശിവരാമന്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി സ്ഥാനം ഒഴിയുന്നതിന് കാരണവും. സ്ഥാനം ഒഴിയുന്നതായി ചൂണ്ടിക്കാട്ടി മുണ്ടൂര്‍ ഏരിയ സെക്രട്ടറിക്കാണ് കത്ത് നല്‍കിയിരിക്കുന്നത്. വിഎസ് പക്ഷത്തിന് ആധിപത്യമുളള മുണ്ടൂര്‍ ഏരിയകമ്മിറ്റി കെ വി ശിവരാമന്റെ കത്ത് അംഗീകരിക്കുമെന്നുറപ്പാണ്. 13ല്‍ ഒന്‍പത് ബ്രാഞ്ചുകമ്മിറ്റികള്‍ ഔദ്യോഗികപക്ഷത്തിനൊപ്പമാണ്.

 

 

Latest