ഇ കെ ഹസന്‍ മുസ്‌ലിയാര്‍ ഉറൂസ് മുബാറക്കിന് അന്തിമ രൂപമായി

Posted on: August 31, 2013 1:13 am | Last updated: August 31, 2013 at 1:13 am
SHARE

ഹസനിയ്യനഗര്‍: മര്‍ഹും ശൈഖുന ഇ കെ ഹസ്സന്‍മുസ് ലിയാരുടെ (ന:മ)ഉറൂസ് മുബാറക് നാളെ വൈകീട്ട് നാലിന് ജാമിഅഃ ഹസനിയ്യയില്‍ നടക്കും.
ഹസനിയ്യ പ്രിന്‍സിപ്പാല്‍ കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാരുടെ പ്രരംഭപ്രാര്‍ഥന നടത്തും. തുടര്‍ന്ന് ഖത്മുല്‍ ഖുര്‍ആന്‍, മൗലീദ് പാരായണം, മാസാന്ത സ്വലാത്ത് മജ് ലിസ് എന്നിവ നടക്കും. മഗ്‌രിബിന് മുമ്പുള്ള സമാപന പ്രാര്‍ഥനക്ക് ജില്ലാ സംയുക്തഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ നേതൃത്വം നല്‍കും. മഗ് രിബിന് ശേഷം നടത്തുന്ന അനുസ് മരണ സമ്മേളനത്തില്‍ ഹസനിയ്യ ജനറല്‍ സെക്രട്ടറി മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി ആമുഖ പ്രസംഗം നടത്തും. പ്രഗത്ഭവാഗ്മി വടശേരി ഹസ്സന്‍ മുസ്‌ലിയാര്‍ ഇ കെ ഹസ്സന്‍ മുസ്‌ലിയാര്‍ അടയാളപ്പെടുത്തിയ അനന്യ സമര പാതയെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തും. പ്രാര്‍ഥനാ സമ്മേളനത്തിന് സയ്യിദ് ശാഹുല്‍ ഹമീദ് ജിഫ് രി കുണ്ടൂര്‍, സയ്യിദ് അബ്ദുറഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി(ബയാര്‍ തങ്ങള്‍) നേതൃത്വം നല്‍കും.
സി എം എസ് മുഹമ്മദ് മുസ്‌ലിയാര്‍, സി എം ഹംസ മുസ്‌ലിയാര്‍, കെ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കെ കെ എം സഅദി ആലിപ്പറമ്പ്, ജമലാലുദ്ദീന്‍ ഫൈസി വീരമംഗലം, ഉമര്‍ ഫൈസി മാരായമംഗലം, വി എം അബ്ദുറഹ് മാന്‍ ഫൈസി, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, എം വി സിദ്ദീഖ് സഖാഫി, ഉമര്‍ മദനി വിളയൂര്‍, മുഹമ്മദാലി ഹസ്രത്ത് കൊടുവായൂര്‍, ഇല്യാസ് ബാഖവി, യു എ മുബാറക് സഖാഫി, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, പി സി അശറഫ് സഖാഫി അരിയൂര്‍, ഐ എം കെ ഫൈസി കല്ലൂര്‍, ഷാഫി ഫൈസി മഞ്ചേരി, ഖാലിദ് ഫൈസി പുടൂര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here