Connect with us

Wayanad

കല്‍പറ്റ ഡിവിഷന്‍ സാഹിത്യോത്സവ് ഇന്നും നാളെയും പിണങ്ങോട്ട്

Published

|

Last Updated

പിണങ്ങോട്: എസ് എസ് എഫ് കല്‍പറ്റ ഡിവിഷന്‍ സാഹിത്യോത്സവ് ഇന്നും നാളെയും പിണങ്ങോട് നടക്കും. ഇന്ന് വൈകിട്ട് മൂന്നിന് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പഞ്ചാര ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും. ഡിവിഷന്‍ പ്രസിഡന്റ് അശ്‌റഫ് സഖാഫി അധ്യക്ഷത വഹിക്കും.
ജില്ലാ പ്രസിഡന്റ് ബശീര്‍ സഅദി നെടുങ്കരണ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്തംഗം സി മമ്മി, എസ് എം എ ജില്ലാ സെക്രട്ടറി സൈദലവി കമ്പളക്കാട്, എസ് എസ് എഫ് ജില്ലാ ട്രഷറര്‍ മനാഫ് അച്ചൂര്‍, ജില്ലാ ഉപാധ്യക്ഷന്‍ ശമീര്‍ ബാഖവി, ലത്വീഫ് കാക്കവയല്‍, അബ്ദുസ്സലാം സഖാഫി, അബ്ദുല്ല പത്തായക്കോടന്‍, സലീം തുമ്പത്ത്, ഡിവിഷന്‍ സെക്രട്ടറി അബ്ദര്‍റഹ്മാന്‍ ഫാളിലി, വി വി സുബൈര്‍, മുത്തലിബ് കണിയാമ്പറ്റ പ്രസംഗിക്കും. തുടര്‍ന്ന് ജനറല്‍ വിഭാഗത്തിന്റെ മാപ്പിളപ്പാട്ട്, സീനിയര്‍ വിഭാഗത്തില്‍ മദ്ഹ് ഗാനം എന്നിവയില്‍ മത്സരം നടക്കും. രാത്രി ഏഴിന് തകരുന്ന ധാര്‍മികത എന്ന വിഷയത്തില്‍ എ പി ഇസ്മാഈല്‍ സഖാഫി പ്രഭാഷണം നടത്തും. തുടര്‍ന്ന് നാളെയും മത്സരങ്ങള്‍ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ സഅദി പള്ളിക്കല്‍ മുഖ്യപ്രഭാഷണം നടത്തും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് യു കെ എം അശ്‌റഫ് സഖാഫി കാമിലി, ജില്ലാ ട്രഷറര്‍ കെ കെ മുഹമ്മദലി ഫൈസി, സയ്യിദ് ഫസല്‍പൂക്കോയ തങ്ങള്‍(എസ് ജെ എം കല്‍പറ്റ), ഗ്രാമപഞ്ചായത്തംഗം കെ വി രാജന്‍, ശ്രീനിവാസന്‍(ബി ജെ പി), മഹല്ല് പ്രതിനിധികളായ ഒടുങ്ങാട് ഇബ്‌റാഹീം, മണ്ണില്‍ റഊഫ്, ഇബ്‌റാഹീം പി, ദയ സാംസ്‌കാരിക കേന്ദ്രം അംഗം സുബൈര്‍, റസാഖ് മുസ്‌ലിയാര്‍, ഹമീദ് മുസ്‌ലിയാര്‍ കമ്പളക്കാട് എന്നിവര്‍ സംബന്ധിക്കും.

 

Latest