നഗരത്തിലെ അനധികൃത പരസ്യബോര്‍ഡുകള്‍ മാറ്റിത്തുടങ്ങി

Posted on: August 31, 2013 1:04 am | Last updated: August 31, 2013 at 1:04 am
SHARE

കണ്ണൂര്‍: ഗതാഗതത്തിന് തടസം നില്‍ക്കുന്ന രീതിയില്‍ നഗരത്തില്‍ സ്ഥാപിച്ച അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു. ഇന്നലെ രാവിലെ മുതല്‍ ഡിവൈഡറിലും മറ്റും അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കുന്ന പ്രവൃത്തിയാരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. അനധികൃത വ്യാപരങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ നിന്നും മറ്റും നീക്കം ചെയ്ത ഉന്തുവണ്ടികള്‍ പിഴയീടാക്കി വിട്ടുകൊടുത്തേക്കും. ഇതുസംബന്ധിച്ച് ഇന്ന് നടക്കുന്ന സ്‌പെഷ്യല്‍ കമ്മിറ്റി തീരുമാനിക്കും.
എന്നാല്‍ പ്രസ് ക്ലബ്, പോലീസ് ക്വാര്‍ട്ടേഴ്‌സ് ഭാഗത്ത് നിന്ന് നീക്കം ചെയ്ത ഫുട്പാത്ത് വ്യാപാരങ്ങള്‍ പുനസ്ഥാപിക്കാന്‍ അനുവദിക്കേണ്ടതില്ലെന്ന് നഗരസഭയുടെ തീരുമാനം. റോഡ് കൈയേറിയുള്ള ബി എസ് എന്‍ എല്‍ ഓഫീസ് പരിസരത്തെയും ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തെയും വ്യാപാരങ്ങളും അടുത്ത ദിവസം നീക്കം ചെയ്യും.