മഅദിന്‍ വിദ്യഭ്യാസ വിനിമയ പദ്ധതി: ഖലീല്‍ തങ്ങള്‍ ബ്രിട്ടന്‍ സന്ദര്‍ശനത്തിന്

Posted on: August 31, 2013 1:00 am | Last updated: August 31, 2013 at 12:00 am
SHARE

madinദുബൈ: മഅ്ദിന്‍ അക്കാദമിയുടെ വിദ്യഭ്യാസ വിനിമയ പദ്ധതിയുടെ ഭാഗമായി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഇന്ന് ബ്രിട്ടനിലേക്ക് തിരിക്കും. രണ്ടാഴ്ച നീളുന്ന പര്യടനത്തിനിടെ അദ്ദേഹം വിവിധ യൂണിവേഴ്‌സിറ്റികള്‍ സന്ദര്‍ശിക്കുകയും മഅ്ദിന്‍ വിദ്യാഭ്യാസ വിനിമയ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും.
കേംബ്ര്ജ് യൂനിവേഴ്‌സിറ്റിയുടെ പ്രത്യേക ക്ഷണപ്രകാരം ലണ്ടനിലേക്ക് തിരിക്കുന്ന അദ്ദേഹം, ഓക്‌സ്‌ഫോഡ്, എസ് ഒ എ എസ്, ബര്‍മിംഗ്ഹാം യൂനിവേഴ്‌സിറ്റികള്‍, ലണ്ടന്‍ കിംഗ്‌സ് കോളജ്, നാഷനല്‍ മാരിടൈം മ്യൂസിയം, ഗ്രീന്‍വിച്ച് നാഷനല്‍ മ്യൂസിയം എന്നിവിടങ്ങളില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. സെപ്തംബര്‍ രണ്ട് മുതല്‍ നാല് വരെ കേംബ്രിഡ്ജില്‍ നടക്കുന്ന മാനുസ്‌ക്രിപ്റ്റുകളെ സംബന്ധിച്ചുള്ള അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ അദ്ദേഹം സംബന്ധിക്കും. ലണ്ടന്‍ കിംഗ്‌സ് കോളജിലെ മാരിടൈം വിഭാഗത്തിനു കീഴില്‍ ഖലീല്‍ തങ്ങളുടെ ജീവിതവും സംഭാവനകളും പ്രമേയമാക്കി ഇന്ത്യയിലെ ബുഖാരി സയ്യിദ് കുടുംബങ്ങളെക്കുറിച്ച് നടക്കുന്ന ഗവേഷണ പ്രൊജക്ടുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്.