Connect with us

Business

ഫെഡറല്‍ ബേങ്ക് ഇലക്‌ട്രോണിക് പാസ്ബുക്ക് പുറത്തിറക്കി

Published

|

Last Updated

കൊച്ചി: മുന്‍ നിര സ്വകാര്യ മേഖലാ ബേങ്കായ ഫെഡറല്‍ ബേങ്ക് പരമ്പരാഗത ബേങ്ക് പാസ് ബുക്കിന്റെ ഇലക്‌ട്രോണിക് പതിപ്പായ ഫെഡ് ബുക്ക് പുറത്തിറക്കി. ബേങ്കിംഗ് വ്യവസായ രംഗത്ത് ഇതാദ്യമായാണ് ഉപഭോക്തൃ കേന്ദ്രീകൃതമായ ഇത്തരത്തിലൊരു നീക്കം.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട് ഡിവൈസുകളില്‍ ഈ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. ലളിതമായ രജിസ്‌ട്രേഷന്‍ പ്രക്രിയയിലൂടെ ലഭ്യമാകുന്ന ഫെഡ്ബുക്ക് തങ്ങളുടെ മൊബൈലിലോ ടാബിലോ കൊണ്ടുനടക്കാനാകും. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വിവിധ ബേങ്ക് അക്കൗണ്ടുകളിലെ ഇടപാടു വിവരങ്ങള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും എല്ലാ ദിവസവും മുഴുവന്‍ സമയവും വീക്ഷിക്കാനാകും.
നിലവില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലാണ് ഫെഡ്ബുക്ക് ലഭ്യമാകുക. മറ്റു മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇത് ഉടന്‍ തന്നെ ലഭ്യമാക്കും. ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ളതും സുരക്ഷിതമായതും റിയല്‍ ടൈം അടിസ്ഥാനത്തില്‍ ഇടപാടുകള്‍ അറിയാന്‍ സഹായിക്കുന്നതുമായ ഇത് ബേങ്ക് പ്രവര്‍ത്തന സമയങ്ങളുടെയോ ബേങ്ക് അവധി ദിവസങ്ങളുടെയോ നിയന്ത്രണങ്ങളില്ലാതെ ഉപഭോക്താക്കള്‍ക്ക് പിന്തുണ നല്‍കും.

 

---- facebook comment plugin here -----

Latest