സമരം ഒത്തു തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണം: ഇ പി ജയരാജന്‍

Posted on: August 30, 2013 11:22 pm | Last updated: August 31, 2013 at 12:49 am
SHARE

ep-jayarajan 2തൃശൂര്‍: കോഴിക്കര്‍ഷകരും കോഴി ക്കച്ചവടക്കാരും ആരംഭിച്ച സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി ഇ പി ജയരാജന്‍ എം എല്‍ എ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നികുതി കൂടുതല്‍ വാങ്ങുന്നതിന് കോഴിയുടെ തറവില ഉയര്‍ത്തിയത് ന്യായീകരിക്കാനാകില്ല. ഓണക്കാലത്ത് വലിയ പ്രതിസന്ധിയാണുണ്ടാകുകയെന്നും ജയരാജന്‍ പറഞ്ഞു. സമരം പൂര്‍ണമാണെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി അവകാശപ്പെട്ടു. ഇന്ന് സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകളിലേക്കും കോഴിക്കര്‍ഷകരും കോഴി വ്യാപാരികളും മാര്‍ച്ച് നടത്തും. വാണിജ്യ നികുതി കമ്മീഷണറുടെ സര്‍ക്കുലര്‍ റദ്ദ് ചെയ്യുക. കോഴി കര്‍ഷകര്‍ക്ക് 10 ലക്ഷം രൂപ വരെ അനുവദിച്ചിട്ടുളള നികുതി ഇളവ് പരിധി 60 ലക്ഷമായി ഉയര്‍ത്തുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.