തിരുകേശം സംബന്ധിച്ച വാര്‍ത്ത വാസ്തവ വിരുദ്ധം: പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍

Posted on: August 30, 2013 8:18 pm | Last updated: August 31, 2013 at 12:55 am
SHARE

PONMALA ABDUL KHADIR MUSLIYAR

കോഴിക്കോട്: കാരന്തൂര്‍ മര്‍കസിലെ തിരുകേശം സംബന്ധിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സമസ്തയില്‍ ഭിന്നതയുണ്ടായതായും പ്രചാരണം നിര്‍ത്തിവെച്ചതായും ഒരു സ്വകാര്യ ചാനലില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് സമസ്ത സെക്രട്ടറിയും എസ് വൈഎസ് സംസ്ഥാന പ്രസിഡന്റുമായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

മര്‍കസിലെ തിരുകേശം സംബന്ധിച്ച് ഞാനടക്കമുള്ള സമസ്തയിലെ ഒരു പണ്ഡിതനും ഒരു വിമര്‍ശനവും ഇതുവരെ നടത്തിയിട്ടില്ല. തിരുകേശത്തിന്റെ പേരില്‍ അപഹാസ്യമായ രീതിയില്‍ സംഘടനാ നയങ്ങള്‍ക്ക് വിരുദ്ധമായി നടക്കുന്ന പരിപാടികളെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ചര്‍ച്ചക്ക് വിധേയമാക്കിയിരുന്നു. ഇതേക്കുറിച്ച വാചകങ്ങളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണ നടത്താനുള്ള ശ്രമമാണ് വാര്‍ത്തയുടെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

പുറത്താക്കി
കോഴിക്കോട്: സംഘടനയെ അപകീര്‍ത്തിപ്പെടുത്തുകയും നേതൃത്വത്തിന് എതിരെ അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിക്കുകയും മാധ്യമങ്ങള്‍ക്കു മുന്നില്‍ വസ്തുതാപരമാല്ലാത്ത പ്രസ്താവന നടത്തി സംഘടനയെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത കെപി മുഹമ്മദ് അലി എന്ന മുഹമ്മദ് രാമന്തളിയെ എസ് വൈ എസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

 

20 COMMENTS

 1. PONMALYUDE sharu mubaraku virudha sambhashanangalude vishathamaya charchakkayi innu ratri njan clas room thurakkunnu……….aaranu ponmalyennu thirichariyuka…….ippol kaanunna aavesham athu njan play cheyyichalum undavanam…………………..

  Muhammed Yamanthali

  • ini nee swantham irunnu charchichaal mathi…venamenkil kurachu moorikale koodi vilicho

 2. റിപ്പോര്‍ട്ടര്‍ ചാനലിലെ വാര്‍ത്തകള്‍ പലപ്പോഴും പലരും
  അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ ആയാണ് കാണാറ്. വാസ്തവവും അങ്ങിനെയാണ്.
  ആയതിനാല്‍ അത്തരം ചപല്യങ്ങള്‍ക്ക് പിറകെ കൂടി ചര്‍ച്ച ചെയ്യാന്‍ തത്കാലം കേരളം തയ്യാറല്ല

 3. എസ് എസ് കെ എസ് എസ് എഫ് ഇന്റെ ഓണ്‍ലൈൻ റൂമിൽ നിരന്തരം ആലിമീങ്ങളെ തെറി പറയുന്ന ARCKP എന്ന അബ്ദുൽ റഹ്മാൻ രണ്ടു വർഷം മുൻപ് പോന്മുള ഉസ്താദിനു ഫോണിൽ വിളിച്ചു ആ കളിപ് ചില ബേദകതികൾ വരുത്തി സോഷ്യൽ മീഡിയ കളിൽ തെറ്റായി പ്രജരിപ്പിച്ചിരുന്നു ,,,,,പോന്മുള ഉസ്താദ് മറു സമസ്ത്തയിലേക്ക് മാറുന്നു എന്ന കള്ള വാർത്തയാണ് ഉസ്താദിനെതിരെ വ്യാജ ക്ലിപ്പിലൂടെ അന്ന് പ്രജരിച്ചത് .ഉസ്താദ് അപ്പോൾ തന്നെ മറുപടിയും കൊടുത്തു..ഇന്ന് അവൻ ജിദ്ദയിൽ നിന്നും നാട്ടിൽ എത്തിയിരിക്കുന്നു ,,റിപ്പോർട്ടർ ചാനലിലെ ചിലരെ കൂട്ട് പിടിച്ചു വീണ്ടും ഫിത്ന ഉണ്ടാക്കാൻ ശ്രമിക്കുകയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

 4. ആരു വിമര്‍ശിച്ചു പറഞ്ഞാലും രാസൂലുള്ള(സ)യുടെ മുടി തന്നെ അയിരിക്കും എന്ന വിശ്വാസത്തോടെ അതില്‍ ഞാന്‍ ബര്കത്ത് എടുക്കം. കാരണം നാളെ ആഘിരത്തില്‍ അത് രസൂളുള്ള(സ)യുടെ

  ആനെങ്കില്‍ അത് തിരാ നഷ്ടമായിരിക്കും. വിംര്ഷിക്കന്നവര്‍ക്ക് എന്തു ഉറപ്പാനു ഇങ്ങനെ പറയാനും വിംര്ശിക്കാനും.

 5. മാധ്യമ ധര്‍മ്മം മറക്കുന്ന ഒരുകൂട്ടം മാധ്യമ വ്യഭിചാരികളായി നമ്മുടെ നാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ മാറിയിരിക്കുന്നു……..അവര്‍ക്ക് വേണ്ടത് വാര്‍ത്തകളാണ്

 6. കുറച്ച് കാഴ്ചക്കാരെ കിട്ടാനും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടാനും വേണ്ടി നമ്മുടെ മാധ്യമങ്ങള്‍ എത്ര വേണമെങ്കിലും തരംതാഴാന്‍ തയ്യാറാണ് എന്നതിന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ വക ഇതാ മറ്റൊരുദാഹരണം. ഒരു വാര്‍ത്ത വന്നാല്‍ അതുമായി ബന്ധപ്പെട്ടവരോട് അന്വേഷിച്ച് ഉറപ്പുവരുത്തുകയോ സോഴ്സിന്റെ ആധികാരികത വിലയിരുത്തുകയോ വേണമെന്ന മാധ്യമ ധാര്‍മികതയുടെ ബാലപാഠങ്ങള്‍ പോലും ലംഘിക്കുന്ന ഇത്തരം ചാനലുകളെയും റിപ്പോര്‍ട്ടര്‍ ഏമാന്‍മാരെയും എന്ത് വിളിക്കണം? മാധ്യമ എമ്പോക്കികള്‍ എന്ന് വിളിച്ചാല്‍ കുറഞ്ഞു പോകുമോ?

 7. ചാനലിൽ
  വന്ന
  വാര്ത്ത
  നുണ
  യാനെങ്ങിൽ
  , പിന്നെ
  എന്തിനു രാമന്തളി
  യെ
  പുറത്താക്കി

  • അബ്ദുൽ ജവാദ്, …….നുണ ആയതു കൊണ്ട് പുറത്താക്കി …..സത്യം പറയുന്നവരെ ഞങ്ങൾ പുറതാക്കാറില്ല , അത് നിങ്ങളുടെ തൊഴിൽ ആണ്.

 8. ഉസ്താദിന്റെ പരിപാടികള ഏറ്റവും കൂടുതൽ റിപ്പോർട്ട്‌ ചെയ്തത് റിപ്പോർട്ടർ ചാനൽ അല്ലെ. അപ്പൊ അതും പൈദ്‌ ന്യൂസ്‌ ആണോ…?ഇത് തന്നെ ആണ് സമസ്തയുടെ കരമത് .ഏറ്റവും കൂടുതൽ ക്ലിപുകൾ ഉണ്ടാക്കിയുരുന്ന രാമന്തളിയും ഒപ്പം ജിശാൻ മഹിയും പുര്താക്കണം

 9. കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന മാധ്യമ പ്രവർത്തനം.. വസ്തുതകൾ അന്വേഷിക്കാൻ അവർക്കൊരിക്കലും നേരമില്ല.

 10. തിരുകേശത്തിന്റെ പേരില്‍ അപഹാസ്യമായ രീതിയില്‍ സംഘടനാ നയങ്ങള്‍ക്ക് വിരുദ്ധമായി നടക്കുന്ന പരിപാടികളെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ചര്‍ച്ചക്ക് വിധേയമാക്കിയിരുന്നു{സിറാജ് ലൈവ്}

  അങ്ങനെ എങ്കിൽ പൊന്മള പറഞ്ഞതിലെ സംശയങ്ങള,.,.,.
  ആരാണ് സംഘടന നയങ്കല്ക്കെതിരെ ,.,.നയങ്ങള്ക് വിരുധമായി പരിപാടികൾ നടത്തിയത്?

  എന്തായാലും അത് രാമന്തളി ആണെന്ന് തോന്നുന്നില്ല,.,.,.കാരണം മൂപർ മുടിക്ക് അനുകൂലവും പോന്മാളക് എതിരുമാനല്ലോ,.,.,.,.,.അപ്പോൾ പിന്നെ ആരാണ്???

  അറിയാനുള്ള കൊതി കൊണ്ടാണ്,.,.ഒന്നും വിജാരിക്കരുത്,.,.,.

 11. ഇനി എപ്പോൾ രാമന്തളി സാമ്പത്തിക ക്രമക്കേട് വരുത്തിയ ആളകുന്നത് എന്നാണാവോ ? . ഈ മുടിയന്മാരുടെ ഒരു കാര്യം ഹാ കഷ്ട്ടം .നാറിയവനെ

  പേരിയാൽ പേരിയവനും നാറും . ഇന്ഷ അല്ലാഹ നമുക്ക് കാണാം.

 12. കാരന്തൂർ മർക്കസിൽ സൂക്ഷിച്ചിട്ടുള്ള പ്രവാചകൻറെ തിരുശേഷിപ്പെന്ന് അവകാശപ്പെടുന്ന മുടി വ്യാജമാണെന്ന ആരോപണവുമായി കാന്തപുരം വിഭാഗം സമസ്തയുടെ ജോയിന്റ് സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ പൊന്മള അബ്ദുൽ ഖാദെർ മുസ്ലിയാർ രംഗത്ത്..പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ തിരുകേശത്തിന് എതിരാണെന്നും ഇതിന്റെ പേരിൽ എ പി വിഭാഗത്തിൽ ഭിന്നതയുള്ളതായും തുടക്കം മുതലേ പ്രചാരണമുണ്ടായിരുന്നു . ഇതിനെ മറികടക്കാൻ തിരു കേശത്തെ അനുകൂലിക്കുന്ന വിഭാഗം പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ തിരുകേശം പരിശോധിച്ച് ബോധ്യപ്പെട്ടു എന്ന് പ്രവർത്തകർക്കിടയിൽ പ്രചരണം നടത്തിയിരുന്നുവത്രേ . ഇതിന്റെ സത്യാവസ്ഥ അറിയാനായി ഒരു പ്രവർത്തകൻ ടെലഫോണ് മുഖേന ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം തിരു കേശത്തോടുള്ള തന്റെ നിലപാട് വ്യക്തമാക്കിയത് .

LEAVE A REPLY

Please enter your comment!
Please enter your name here