പിടിയിലായത് യാസിന്‍ ഭട്കല്‍ അല്ലെന്ന് അഭിഭാഷകന്‍

Posted on: August 30, 2013 6:35 pm | Last updated: August 30, 2013 at 6:35 pm
SHARE

ന്യൂഡല്‍ഹി: ഇന്നലെ  ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പിടിയിലായ ആള്‍ യാസിന്‍ ഭട്കല്‍ അല്ലെന്ന് അഭിഭാഷകന്‍. ഡല്‍ഹി കോടതിയില്‍ പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം പറഞ്ഞത്. അറസ്റ്റിലായത് യാസിന്‍ ഭട്കല്‍ ആണെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഏജന്‍സികളുടെ കൈവശമില്ലെന്നും മുഹമ്മദ് അഹമ്മദ് എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്നുമാണ് അഭിഭാഷകന്‍രെ വാദം.

രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തെറ്റുപറ്റിയതാണന്നും ഇയാള്‍ വ്യക്തമാക്കി. എന്നാല്‍ അഭിഭാഷകന്റെ വാദത്തോട് അന്വേഷണ ഏജന്‍സികള്‍ പ്രതികരിച്ചിട്ടില്ല.