സരിതയെയും ബിജുവിനെയും ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി

Posted on: August 30, 2013 3:48 pm | Last updated: August 30, 2013 at 3:48 pm
SHARE

കാഞ്ഞങ്ങാട്: സോളാര്‍ തട്ടിപ്പ് കേസില്‍  സരിതാ എസ് നായരെയും ബിജു രാധാകൃഷ്ണനെയും  ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ ്(ഒന്ന്) കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കോടതിയില്‍ ഹാജരാക്കണമെന്ന മജിസ്‌ട്രേറ്റ് രാജീവന്‍ വാച്ചാലിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഇന്നലെ ഉച്ചക്ക് 3.40ന് കോടതിയില്‍ എത്തിച്ചത്.
കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന്് സരിതയെയും കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന്് ബിജു രാധാകൃഷ്ണനെയും ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. കാഞ്ഞങ്ങാട്ടെ തട്ടിപ്പ് കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് ഇരുവരെയും നാളെ രാവിലെ 11 മണിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഇരുവര്‍ക്കും പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കാന്‍ അസി.  പബ്ലിക് പ്രോസിക്യൂട്ടര്‍ എം വി ഷൈലജ രാവിലെ കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു.  മാധ്യമങ്ങളോട് സംസാരിക്കാന്‍ കണ്ണൂര്‍ കോടതിയോട് അപേക്ഷിച്ചിട്ടുണ്ടെന്ന്  മാധ്യപ്രവര്‍ത്തകരുടെ  ചോദ്യത്തിന് മറുപടി  പറഞ്ഞ ബിജുരാധാകൃഷ്ണന്‍ പോലീസുകാരോടൊപ്പം കോടതിയിലേക്ക്  കയറിപ്പോയി.