വിതുര: പെണ്‍കുട്ടിയുടെ ഹരജി കോടതി തള്ളി

Posted on: August 30, 2013 3:47 pm | Last updated: August 30, 2013 at 3:47 pm
SHARE

കോട്ടയം: വിതുര കേസില്‍ വിചാരണാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കണമെന്ന പെണ്‍കുട്ടിയുടെ ഹരജി കോട്ടയത്തെ പ്രത്യേക കോടതി നിരാകരിച്ചു.  പ്രത്യേക അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച ഹരജിയാണ് ജഡ്ജി എസ് ഷാജഹാന്‍ നിരസിച്ചത്. ഡല്‍ഹി പീഡനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ഉദ്ധരിച്ചുകൊണ്ടായിരുന്നു ഹരജി നിരസിച്ചത്.  എന്നാല്‍, പെണ്‍കുട്ടിയുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു. കേസിന്റെ വിസ്താരം തിങ്കളാഴ്ച തുടരും. പെണ്‍കുട്ടിയോട് അന്ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സി പി ഉദയഭാനു, അഡ്വ. രാജഗോപാല്‍ പടിപ്പുരക്കല്‍  ഹാജരായി.