ഐസ്‌ക്രീം കേസ്: വിഎസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

Posted on: August 30, 2013 2:52 pm | Last updated: August 30, 2013 at 2:54 pm
SHARE

vs 2കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നിലവിലെ സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം കെ.എ റൗഫിന്റെ വെളിപ്പെടുത്തല്‍ ശരിയാണെങ്കില്‍ ആശങ്കാജനകമാണെന്നും അന്വേഷിക്കണമെന്നും കോടതി നിരീക്ഷിച്ചു. തെറ്റാണെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.  ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ വിഎസിന് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here