വാവ സുരേഷ് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍

Posted on: August 30, 2013 11:04 am | Last updated: August 30, 2013 at 11:04 am
SHARE

vava sureshകൊല്ലം: പാമ്പ് പിടിത്തക്കാരന്‍ വാവ സുരേഷ് അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍. കൊട്ടാരക്കരയ്ക്കടുത്ത് പുത്തൂരില്‍ പാമ്പിനെ പിടികൂടാനെത്തിയപ്പോളാണ് സുരേഷിന് അണലിയുടെ കടിയേറ്റത്. സുരേഷ് ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ഐ സി യുവില്‍ ചികിത്സയിലാണ്.

265 തവണയോളം വാവ സുരേഷിന് പാമ്പിന്റെ കടിയേറ്റിട്ടുണ്ട്. മൂര്‍ഖനും അണലിയും തുടങ്ങി ചെറുതും വലുതുമായ അനവധി ഇനം പാമ്പുകള്‍ സുരേഷിനെ ആക്രമിച്ചിട്ടുണ്ട്. എന്നാല്‍ വിഷം ശരീരത്തില്‍ ഏല്‍ക്കില്ലെന്നാണ് സുരേഷിന്റെ വാദം.

നിരവധി തവണ ഐസിയുവിലും ആശുപത്രികളിലും ചികിത്സ തേടിയിട്ടുള്ള വാവ സുരേഷ് പാമ്പു പിടുത്തത്തെ ഇഷ്ടപ്പെട്ട വിനോദമായാണ് കാണുന്നത്.