മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് ഇ അഹമ്മദിന്റെ പിന്തുണയെന്ന് ആരോപണം

Posted on: August 30, 2013 10:08 am | Last updated: August 30, 2013 at 2:57 pm
SHARE

E.AHAMMEDന്യൂഡല്‍ഹി: മനുഷ്യക്കടത്തടക്കമുള്ള വിഷയങ്ങളില്‍ അന്വേഷണം നേരിടുന്ന മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍ റശീദിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെ പിന്തുണയുണ്ടെന്ന് ആരോപണം. ഇതുസംബന്ധമായി ഈ മാസം എട്ടിന് എം പി അച്ചുതന്‍ എം പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അഹമ്മദ് വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ട് മറുപടി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

രാജ്യവ്യാപകമായി പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ നടന്ന റെയ്ഡിന്റെ ഭാഗമായാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലും റെയ്ഡ് നടത്തിയതെന്നും അല്ലാതെ പ്രത്യേകിച്ച് ഒരു പരാതിയും ഉണ്ടായിരുന്നില്ലെന്നുമായിരുന്നു അഹമ്മദിന്റെ മറുപടി. അബ്ദുര്‍ റശീദിനെതിരെ നിലവില്‍ സി ബിഐ അന്വേഷണം നടക്കുന്നതും സി ബി ഐ അദ്ദേഹത്തെ ചോദ്യം ചെയ്തതുമൊന്നും അഹമ്മദ് തന്റെ മറുപടിയില്‍ സൂചിപ്പിച്ചില്ലെന്നും അതുകൊണ്ട് തന്നെ ഈ മറുപടിയില്‍ ദൂരൂഹതയുണ്ടെന്നും അച്യുതന്‍ എം പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതിനിടെ, അബ്ദുല്‍ റഷീദിന്റെ കാലാവധി നീട്ടി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പുതിയ പാസ്‌പോര്‍ട്ട് ഓഫീസറായി വിജയകുമാറിനെ നിയമിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here