Connect with us

National

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ജിസാറ്റ് 7 വിജയകരമായി പരീക്ഷിച്ചു

Published

|

Last Updated

ബംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രതിരോധ ഉപഗ്രഹം ജിസാറ്റ് 7 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ ക്യുറോയില്‍ നിന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു വിക്ഷേപണം.

സമുദ്രവുമായി ബന്ധപ്പെട്ട വിവര ശേഖരത്തിന് നാവികസേനക്ക് നിര്‍ണായക മുതല്‍കൂട്ടാലും ജിസാറ്റ് 7. 185 കോടി മുതല്‍മുടക്കിലാണ് ഉപഗ്രഹം നിര്‍മിച്ചത്. ജിസാറ്റ് 7 ഭ്രമണപഥത്തിലെത്തുന്നതോടെ സൈനിക ആശയവിനിമയത്തിനായി ഉപഗ്രഹങ്ങള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു.

അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന ആറാമത് രാജ്യമാണ് ഇന്ത്യ.

ശത്രു രാജ്യങ്ങളുടെ കപ്പലുകള്‍, അന്തര്‍വാഹിനികള്‍ തുടങ്ങിയവയെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ നാവിക സേനക്ക് കൈമാറാന്‍ പുതിയ ഉപഗ്രഹത്തിന് കഴിയും.

---- facebook comment plugin here -----

Latest