വിലക്കയറ്റം: ജയില്‍ ചപ്പാത്തിക്കും വിലകൂട്ടി

Posted on: August 30, 2013 8:53 am | Last updated: August 30, 2013 at 8:53 am
SHARE

chappathiകോഴിക്കോട്: വിലക്കയറ്റത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ജയില്‍ വഴി വിതരണം ചെയ്യുന്ന വിഭവങ്ങള്‍ക്കും വില ഉയര്‍ത്തി. അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് വിഭവങ്ങളുടെ വില വര്‍ദ്ധിപ്പിച്ചത്.

വിലക്കുറവിലൂടെ ജനപ്രിയമായ ജയില്‍ വിഭവങ്ങളുടെ വിതരണത്തെയും വിലക്കയറ്റം ബാധിച്ചത് സാധാരണക്കാരന് ഇരുട്ടടിയാവുകയാണ്.

വീടിന് പുറത്തിറങ്ങിയാല്‍ വിലകുറഞ്ഞ ഭക്ഷണം ആഗ്രഹിക്കുന്നവരുടെ മനസില്‍ ആദ്യം ഓടിയെത്തുക ജയില്‍ വിഭവങ്ങള്‍ തന്നെയായിരിക്കും. ഇവരില്‍ നഗരവാസികളും ഓട്ടോറിക്ഷാ തൊഴിലാളികളും ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നവരും എല്ലാമുള്‍പ്പെടുന്നു.

വിലക്കയറ്റത്തെ തുടര്‍ന്ന് ചപ്പാത്തി ഒഴികെയുള്ള ജയില്‍ വിഭവങ്ങള്‍ക്കാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്.എല്ലാത്തരം ചേരുവകളും ചേര്‍ക്കാതെ വിഭവങ്ങള്‍ ഒരുക്കേണ്ട ഗതികേടിലാണ് ഇവര്‍. ലാഭം നോക്കിയല്ലെങ്കിലും ഇത് തയ്യാറാക്കുന്നവര്‍ക്ക് വേതനം നല്‍കാനെങ്കിലും വിലവര്‍ധന അനിവാര്യമാണെന്ന് സൂപ്രണ്ടും പറയുന്നു.

നല്ല ഭക്ഷണം, കുറഞ്ഞ വില എന്നത് ഉടനെയൊന്നും നടപ്പുള്ള കാര്യമല്ലെന്നാണ് ഈ ജയില്‍ പാചകപുരയും വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here