മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍ റഷീദിനെ മാറ്റി

Posted on: August 30, 2013 8:37 am | Last updated: August 30, 2013 at 8:37 am
SHARE

passport officer malappuramമലപ്പുറം: വിവാദ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ. അബ്ദുള്‍ റഷീദിനെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്ന് നീക്കി. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. സി ബി ഐ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഓഗസ്റ്റ് നാലിന് കാലാവധി അവസനിച്ചതിനാല്‍ നീട്ടി നല്‍കാന്‍ റഷീദ് അപേക്ഷ നല്‍കിയിരുന്നു.സംസ്ഥാന പോലീസില്‍ ഉദ്യോഗസ്ഥനായ റഷീദിനെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചത്.

തിരുത്തിയ പാസ്‌പോര്‍ട്ടുകള്‍ ഉടമകള്‍ക്ക് തിരിച്ചു നല്‍കി. മനുഷ്യക്കടത്തിന് കൂട്ടുനിന്നു തുടങ്ങിയ കേസുകളിലാണ് സി ബി ഐ റഷീദിനെതിരെ അന്വേഷണം നടത്തുന്നത്. പുതിയ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ വിജയകുമാര്‍ ഉടന്‍ ചുമതലയേല്‍ക്കും.