Connect with us

Kozhikode

തെരുവ് വിളക്ക് കത്താത്തതില്‍ പ്രതിഷേധം ശക്തമാകുന്നു

Published

|

Last Updated

കോഴിക്കോട്: അരയിടത്തുപാലം- എരഞ്ഞിപ്പാലം മിനി ബൈപ്പാസില്‍ തെരുവ് വിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. നിരവധി സ്ഥാപനങ്ങള്ള ഇവിടെ തെരുവ് വിളക്കുകള്‍ കത്തിയിട്ട് രണ്ട് വര്‍ഷമായി. രാത്രിയായാല്‍ പൂര്‍ണ ഇരുട്ടിലാകുന്ന ഈഭാഗത്ത് അപകടങ്ങള്‍ക്കും ഒട്ടും കുറവില്ല. കഴിഞ്ഞ മാസമാണ് റോഡിലെ വെള്ളക്കെട്ടില്‍ ചാടിയ കാറില്‍ മറ്റൊരു വാഹനം ഇടിച്ച് രണ്ട് പേര്‍ മരണപ്പെട്ടത്. എരഞ്ഞിപ്പാലം സഹകരണ ആശുപത്രി, കരുണ- ബധിരമൂക വിദ്യാലയം, കളിപ്പൊയ്ക, സരോവരം ബയോപാര്‍ക്ക് തുടങ്ങി പലതും ഈ റോഡിന്റെ വശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
ഇവിടെ തെരുവ് വിളക്കുകള്‍ കത്താത് കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാറാണ് നടപടി സ്വീകരിക്കേണ്ടതെന്ന് പറഞ്ഞു. ഇതേത്തുടര്‍ന്ന് എം എല്‍ എയെ സമീപിച്ചപ്പോള്‍ കോര്‍പറേഷനാണ് നടപടിയെടുക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നൂറ് കണക്കിന് യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന ഒരു പ്രശ്‌നത്തില്‍ നടപടി സ്വീകരിക്കേണ്ടവര്‍ പരസ്പരം കുറ്റപ്പെടുത്തി അവഗണിക്കുകയാണ്.
നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ ഒരു വ്യത്യസ്ത പ്രതിഷേധം നടന്നു. ചൂട്ടുവെട്ടത്തില്‍ ചിത്രം വരച്ച് ആര്‍ട്ടിസ്റ്റ് ഫ്രാന്‍സിസ് കോടങ്കോണ്ടത്താണ് ചിത്ര രചന നടത്തിയത്. കരിമ്പനപ്പാലം സരോവരത്തിന് മുന്‍വശം കൊയിലാണ്ടി കുനാലെയുടെ ആഭിമുഖ്യത്തിലായിരുന്നു ചിത്രം വരച്ചുള്ള പ്രതിഷേധം.