വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം

Posted on: August 30, 2013 1:14 am | Last updated: August 30, 2013 at 1:14 am
SHARE

തൃത്താല:വെള്ളിയാങ്കല്ല് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം. വി ടി. ബലറാം എം എല്‍ എയുടെ ശ്രമഫലമായി പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച രൂപരേഖയുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അനുമതി.
1. 40 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ടൂറിസം വകുപ്പ് ഭരണാനുമതി നല്‍കിയത്. ഒന്നാം ഘട്ടത്തില്‍ ഭാരതപ്പുഴയുടെ തീരത്ത് 44 ലക്ഷം രൂപയുടെ വികസന പ്രവത്തനങ്ങളാണ് നടത്തിയത്.
രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി ആംഫി തിയറ്റര്‍, കുട്ടികളുടെ പാര്‍ക്ക്, ജലധാര, പുല്‍തകിടുകള്‍, പാര്‍ക്കിങ് സൗകര്യം, നട പ്പാത, വൈദ്യുത വിളക്കുകള്‍, വെളളിയാങ്കല്ലില്‍ ബലി തര്‍പ്പണം നടത്താന്‍ വരുന്ന വിശ്വാസികള്‍ക്കായി പ്രത്യേക നടപ്പാത എന്നിവയാണ് ഉള്‍കൊള്ളിച്ചത്.——സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുക. പരുതൂര്‍ ഭാഗത്ത് രണ്ട് ഏക്കര്‍ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുക. ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം പ്രതീക്ഷിച്ച പോലെ ആയില്ലെങ്കിലും രണ്ടാംഘട്ടത്തില്‍ പാളിച്ചകള്‍ പരിഹരിക്കുമെന്നും അടുത്തമാസം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും വി ടി ബല്‍റാം എംഎല്‍എ അറിയിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വെള്ളിയാങ്കല്ല് ഉയരും.