Connect with us

Palakkad

ഷൊര്‍ണ്ണൂര്‍ നഗരസഭാ ബസ്സ്റ്റാന്‍ഡ് കെട്ടിട അറ്റകുറ്റപ്പണിക്ക് അംഗീകാരം

Published

|

Last Updated

പട്ടാമ്പി: ഷൊര്‍ണ്ണൂര്‍ നഗരസഭാ ബസ് സ്റ്റാന്റ് കെട്ടിടം അറ്റകുറ്റപ്പണികള്‍ക്ക് 20 ലക്ഷം രൂപയുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. വര്‍ഷങ്ങളുടെ പഴക്കമുള്ള നഗരസഭാ ബസ് സ്റ്റാന്റ് കെട്ടിടം ശോച്യാവസ്ഥയിലാണ്. യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്ന വിശ്രമമുറിമേല്‍ക്കൂര അടര്‍ന്ന് വീണ കമ്പികള്‍ പുറത്ത് കാണാന്‍ തുടങ്ങിയിരിക്കുന്നു.
ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന യാര്‍ഡും പൊട്ടി പൊളിഞ്ഞ നിലയിലാണ്. സ്റ്റാന്റിനകത്തെ കടമുറികള്‍ മഴയത്ത് ചോര്‍ന്നൊലിക്കുന്നുണ്ട്. കടകള്‍ മാറാന്‍ വ്യാപാരികള്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കെട്ടിടത്തിന്റെ പൊളിച്ച് പണി നീണ്ടത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെതുടര്‍ന്ന് നഗരസഭാ അധികൃതര്‍ കെട്ടിടം പുതുക്കി പണിയാന്‍ ഫണ്ട് അനുവദിക്കുകയായിരുന്നു.
ഗവ. ഹയര്‍സെക്കഡറി സ്‌കൂളിന് പത്ത് ലക്ഷം രൂപ ഉള്‍പ്പെടെ 12. 13 കോടി രൂപയുടെ 284 പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചതായി ഡി പി സി ചെയര്‍മാന്‍ എസ് കൃഷ്ണദാസ് അറിയിച്ചു. ഷൊര്‍ണ്ണൂര്‍ നഗരസ”ക്ക് പുതിയ കെട്ടിടം പണിയാന്‍ 1. 23 കോടിയുടെ പദ്ധതിയും അംഗീകരിച്ചു.സാന്ത്വന പരിചരണ പദ്ധതിക്ക് 2. 5 ലക്ഷത്തിന്റെയും വീട് അറ്റകുറ്റപ്പണികള്‍ക്ക് 21.30 ലക്ഷവും നീക്കി വെച്ചു.കാര്‍ഷിക മേഖലയിലെ സമഗ്ര വികസനത്തിന് നെല്‍വിത്തും ഉഴവ് കൂലിയും കര്‍ഷകര്‍ക്ക് നല്‍കുന്നതിന് 10.50 ലക്ഷം, എസ് സി വിഭാഗങ്ങള്‍ക്ക് കിണര്‍ നിര്‍മിക്കുന്നതിന് സബ് സിഡിയായി 20ലക്ഷം,
ഇടയ്ക്കാട് ചിറ നവീകരണത്തിന് 12.50 ലക്ഷം, കണയം വലിയ തോട് പാലം പണിക്ക് 30 ലക്ഷം, കണയം റോഡ് വീതി കൂട്ടി ഡ്രൈനേജ് പണിയുന്നതിന് 30 ലക്ഷം, മണ്‍പാത്രം മോട്ടോര്‍ വാങ്ങുന്നതിന് 4. 50 ലക്ഷം, എസ് സി പദ്ധതിയില്‍ വിപണന കേന്ദ്രം തുടങ്ങാന്‍ 55. 68 ലക്ഷം വിനിയോഗിക്കും.

Latest