Connect with us

Wayanad

സിഎച്ച് സെന്റര്‍ വൈത്തിരി യൂണിറ്റ് കെട്ടിട ശിലാസ്ഥാപനം നാളെ

Published

|

Last Updated

കല്‍പറ്റ: ആതുരശുശ്രൂഷ, സേവന, സ്വാന്തന രംഗത്ത് കേരളത്തിലെ ആശുപത്രികള്‍ കേന്ദ്രികരിച്ച് സേവനം കാഴ്ച്ചവയ്ക്കുന്ന സിഎച്ച് സെന്ററിന്റെ വൈത്തിരി യൂണിറ്റ് ശിലാസ്ഥാപനം നാളെ വൈത്തിരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രിയോട് ചേര്‍ന്നുള്ള അഞ്ചുസെന്റ് സ്ഥലത്താണ് മൂന്നുനിലകളിലായി കെട്ടിടം നിര്‍മിക്കുക. നാളെ വൈകുന്നേരം മൂന്നിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, എം ഐ ഷാനവാസ്, എം എല്‍ എമാരായ എം വി ശ്രേയാംസ് കുമാര്‍, സി മമ്മുട്ടി, ലീഗ് നേതാക്കളായ കെ പി എ മജീദ്, പി പി എ കരീം, കെ.കെ. അഹമ്മദ് ഹാജി, പി പി വി മൂസ, എം എ മുഹമ്മദ് ജമാല്‍, പി കെ അബൂബക്കര്‍, കെ എം സി സി നേതാക്കള്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.പി.ആലി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഗാറിന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എന്‍ കെ റഷീദ്, ടി മുഹമ്മദ്, എം മുഹമ്മദ് ബഷീര്‍, എ പി ശ്രീകുമാര്‍, എ ദേവകി തുടങ്ങിയവര്‍ സംബന്ധിക്കും.കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച സിഎച്ച് സെന്റര്‍ വിവിധ ആശുപത്രികളില്‍ വീല്‍ ചെയര്‍, വാട്ടര്‍ ബെഡ്, സ്ട്രച്ചര്‍, ഡ്രിപ് സ്റ്റാന്‍ഡ് തുടങ്ങിയവ വിതരണം ചെയ്തിട്ടുണ്ട്. ശാന്തി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററുമായി സഹകരിച്ച് നാനൂറ് പേര്‍ക്ക് ഡയാലിസിസ് നടത്തി. ഈ വര്‍ഷം ആയിരം രോഗികള്‍ക്ക് ഡയാലിസിസ് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.ഭക്ഷണ വിതരണത്തിനും കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമിക്കാനുമുള്ള സൗകര്യങ്ങള്‍ കെട്ടിടത്തിലുണ്ടാകും.സെന്റര്‍ ഭാരവാഹികളായ പി മൂസ ഹാജി, റസാഖ് കല്‍പറ്റ, പി സി ഇബ്‌റാഹിം ഹാജി, അബ്ദുല്‍ മജീദ് മണിയോടന്‍, സലിം മേമന, പനന്തറ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest