കോട്ടക്കല്‍ സ്വദേശി ഹൃദയാഘാതത്താല്‍ നിര്യാതനായി

Posted on: August 29, 2013 11:32 pm | Last updated: August 29, 2013 at 11:32 pm
SHARE

Death-Kunheethuഅല്‍ ഐന്‍: തൗസീല്‍ ന്യൂസ് ബോയ് അല്‍ ഐനില്‍ ഹൃദയാഘാതത്താല്‍ നിര്യാതനായി. മലപ്പുറം കോട്ടക്കല്‍ പുലിക്കോട് കുഞ്ഞീതു ഹാജി (56) ആണ് മരിച്ചത്. താമസ സ്ഥലത്ത് ഉറക്കത്തിനിടെയായിരുന്നു മരണം. മഗ്‌രിബ് നിസ്‌കാര സമയത്ത് എഴുന്നേല്‍ക്കാന്‍ അലാറം വെച്ചു കിടന്ന കുഞ്ഞീതു ഹാജി, അലാറം അടിച്ചതിനു ശേഷവും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സഹതാമസക്കാര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ചതായി അറിയുന്നത്. മയ്യിത്ത് ആശുപത്രിയിലേക്കു മാറ്റി.
30 വര്‍ഷമായി അല്‍ ഐനിലുള്ള കുഞ്ഞീതു ഹാജി അല്‍ ബയാന്‍ പത്രത്തിന്റെ ന്യൂസ് ബോയി ആയാണ് അല്‍ ഐനില്‍ എത്തിയത്. 32 വര്‍ഷം അവിടെ പ്രവര്‍ത്തിച്ചു. എട്ടു വര്‍ഷമായി തൗസീലില്‍ ന്യൂസ് ബോയി ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: കുഞ്ഞാത്തുമ്മ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ് മുസ്തഫ (ഇത്തിഹാദ്), റഹീന, അബ്ദുസ്സമദ്, റാശിദ്. മരുമക്കള്‍: റിയാസ്, മുബശ്ശിറ. പിതാവ്: കുഞ്ഞിമരക്കാര്‍ ഹാജി.
സഹോദരങ്ങള്‍: ശംസുദ്ദീന്‍ (എമിറേറ്റ്‌സ് പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ്), റശീദ് (ഇത്തിഹാദ്), ഹമീദ് (അല്‍ ഖലീജ് ന്യൂസ് ബോയ്), സുബൈര്‍ (അല്‍ ബയാന്‍ ന്യൂസ് ബോയ്), ഉമ്മര്‍ കുട്ടി, അബ്ദുല്‍ കരീം. സഹോദര പുത്രന്‍ ജാഫര്‍ അല്‍ ഐനിലുണ്ട്. നാട്ടില്‍ അവധിക്കു പോയിരുന്ന മകന്‍ മുഹമ്മദ് മുസ്ഥഫ ഇന്ന് അല്‍ ഐനില്‍ എത്തും. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു