Connect with us

Malappuram

എസ് എസ് എഫ് ഡിവിഷന്‍ സാഹിത്യോത്സവുകള്‍ക്ക് ജില്ലയില്‍ ഉജ്ജ്വല തുടക്കം

Published

|

Last Updated

മലപ്പുറം: എസ് എസ് എഫ് ഇരുപതാമത് ഡിവിഷന്‍ സാഹിത്യോത്സവുകള്‍ക്ക് ജില്ലയില്‍ ഉജ്ജ്വല തുടക്കം. യൂണിറ്റ്, സെക്ടര്‍ ഘടകങ്ങളില്‍ നിന്ന് വിജയികളായവരും, കാമ്പസ് യൂണിറ്റുകളില്‍ നിന്നുള്ള പ്രതിഭകളുമാണ് ഡിവിഷന്‍ സാഹിത്യോത്സവില്‍ മാറ്റുരക്കുക. സാഹിത്യ കലാ രംഗത്ത് ഇസ്ലാമിക തനിമയോടെ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന എസ് എസ് എഫ് സാഹിത്യോത്സവ് സബ് ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, സീനിയര്‍, ജനറല്‍ എന്നീ ഏഴു വിഭാഗങ്ങളിലായി 87 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ജില്ലയിലെ 1250 യൂണിറ്റിലും, 135 സെക്ടറുകളിലും മത്സരം പൂര്‍ത്തിയായി. സെപ്റ്റംബര്‍ 8-ാം തിയ്യതിയോടെ ജില്ലയിലെ 14 ഡിവിഷനുകളിലും മത്സങ്ങള്‍ പൂര്‍ത്തിയാകും. വിവിധ ഡിവിഷനുകളിലായി ഇ. സുലൈമാന്‍ മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.എന്‍.എ കാദര്‍ എം.എല്‍.എ, ശാഫി പറമ്പില്‍ എം.എല്‍.എ, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഡോ: കെ.ടി ജലീല്‍, കാനേഷ ചൂനൂര്‍, പി.കെ ഗോപി, ഡോ: ഹുസൈന്‍ രണ്ടത്താണി, ഫൈസല്‍ എളേറ്റില്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എന്‍.എം സ്വാദിഖ് സഖാഫി, വി.പി.എം ബഷീര്‍, ജലീല്‍ സഖാഫി കടലുണ്ടി, കെ. അബ്ദുല്‍ കലാം, വി.പി.എം ഇസ്ഹാഖ്, എ.എം.എ റഹീം എന്നീ പ്രമുഖര്‍ സാഹിത്യോത്സവ് വേദികളില്‍ സംബന്ധിക്കും.