ബൈത്തുല്‍ അഖ്‌സ: പ്രഥമ വീടിന് കുറ്റിയടിച്ചു

Posted on: August 29, 2013 7:34 pm | Last updated: August 29, 2013 at 7:34 pm
SHARE

aqsaകോഴിക്കോട്: ആള്‍ ഖബീല സാദാത്ത് അസോസിയേഷന്‍(അഖ്‌സ) കേരള സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള `ബൈത്തുല്‍ അഖ്‌സ` സാദാത്ത് ഭവന പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ പ്രഥമ വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം കരുവന്‍പൊയില്‍ അഖ്‌സ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട് നിര്‍വ്വഹിച്ചു. കേരളത്തില്‍ പതിനായിരത്തോളം കുടുംബങ്ങളിലായി വ്യാപിച്ച കിടക്കുന്ന തങ്ങള്‍ കുടുംബങ്ങളില്‍ 85% നിര്‍ദ്ദരരാണ്. ജില്ലയില്‍ നിന്നും നിര്‍ദ്ദരരായ സാദാത്തുക്കളില്‍ നിന്നും തെരഞ്ഞെടുത്ത മൂന്നു കുടുംബങ്ങള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ വീട് നിര്‍മ്മിച്ച നല്‍കുക. സയ്യിദ് ലുഖ്മാനുല്‍ ഹഖീം ഐദറൂസി, സയ്യിദ് മുസ്ഥഫ ഐദറൂസി പൂക്കോയ തങ്ങള്‍, സയ്യിദ് മുല്ലക്കോയ തങ്ങള്‍ ആക്കോട്, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കല്ലേരി, സയ്യിദ് ഹാമീം ശിഹാബ് തങ്ങള്‍, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അത്താണിക്കല്‍, സയ്യിദ് ത്വയ്യിബ് ജമല്ലുല്ലൈലി തങ്ങള്‍ കടലുണ്ടി തുടങ്ങിയ അഖ്‌സ ഭാരവാഹികളും മാതോലത്ത് ഹുസൈന്‍ ഹാജി, എകെസി മുഹമ്മദ് ഫൈസി കരുവന്‍പൊയില്‍, കെവി അഷ്‌റഫ് ഹാജി, ടിപി ഹുസൈന്‍ ഹാജി, ടിപിസി മുഹമ്മദ് മാസ്റ്റര്‍, മാതോലത്ത് അബ്ദുല്‍ ഖാദര്‍ ഹാജി, പൊയിലില്‍ ചേക്കു ഹാജി, റിയാസ് പാറക്കടവ് തുടങ്ങിയ മഹല്ല ഭാരവാഹികളും പൗരപ്രമുഖരും സംബന്ധിച്ചു.