മുങ്ങിക്കപ്പല്‍ അപകടം: മലയാളികളുടെ മൃതദേഹം തിരിച്ചറിഞ്ഞു

Posted on: August 29, 2013 6:00 pm | Last updated: August 29, 2013 at 6:44 pm
SHARE

08292013sindhurakshak

മുംബൈ: നാവികസേനയുടെ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് സിന്ധുരക്ഷക് കത്തിയുണ്ടായദുരന്തത്തില്‍ മരിച്ചവരില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പടെ നാല് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ആലപ്പുഴ പള്ളിപ്പാട്് സ്വദേശി വിഷ്ണു വിശ്വംഭരന്‍, തിരുവനന്തപുരം സ്വദേശി ലിജു ലോറന്‍സ് എന്നിവരുടെ മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. അപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പടെ 18 നാവികരാണ് മരിച്ചത്. പൂജപ്പുര സ്വദേശി ആര്‍ വെങ്കിട്ടരാജ്, ആലപ്പുഴ തലശ്ശേരി സ്വദേശി വികാസ് ഇ എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മറ്റു മലയാളികള്‍.