സിപിഎമ്മിന്റെ ആരോപണം തള്ളി ലുലു

Posted on: August 29, 2013 6:14 pm | Last updated: August 29, 2013 at 6:14 pm
SHARE

lulu1കൊച്ചി: കൊച്ചിയിലേക്കുള്ള കുടിവെള്ളം ലുലു മാള്‍ കൊള്ളയടിക്കുന്നു എന്ന സിപിഎമ്മിന്റെ ആരോപണം ശരിയല്ലെന്ന് ലുലുമാള്‍ അധികൃതര്‍. മാളില്‍ വെള്ളം എത്തുന്നത് ടാങ്കര്‍ ലോറി വഴിയാണ്. ജല അതോറിറ്റിയുടെ കണക്ഷന്‍ ലുലുവിനില്ല. മഴവെള്ള സംഭരണിയെയും ജലത്തിനായി ആശ്രയിക്കുന്നുണ്ട്്്. ലുലു സ്ഥലം കൈയേറിയിട്ടില്ലെന്നും മാള്‍ അധികൃതര്‍ വ്യക്തമാക്കി.

ലുലുവിനെതിരേ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എം.ദിനേശ് മണി നടത്തിയ ആരോപണങ്ങള്‍ക്കുള്ള മറുപടിയിലാണ് ലുലുമാള്‍ അധികൃതര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ലുലു ഭൂമി കയ്യേറിയിട്ടില്ലെന്ന സര്‍വ്വേ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ല. പിണറായി വിജയന്‍ ലുലുവിന് അനുകൂലമായി നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ദിനേശ്മണി പറഞ്ഞിരുന്നു.