Connect with us

National

കല്‍ക്കരി ഫയല്‍: സി ബി ഐ അന്വേഷിക്കേണ്ടിവരുമെന്ന് സുപ്രിം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തിലും സി ബി ഐ അന്വേഷണം വേണ്ടിവരുമെന്ന് സുപ്രീം കോടതി. ഫയലുകള്‍ ഇതുവരേക്കും കണ്ടെത്താത്ത സ്ഥിതിയില്‍ എന്ത്‌കൊണ്ട് എഫ് ഐ ആര്‍ ഫയല്‍ ചെയ്യുന്നില്ലെന്നും കോടതി ചോദിച്ചു. സി ബി ഐ ആവശ്യപ്പെട്ട എല്ലാ രേഖകളും കേന്ദ്രം രണ്ടാഴ്ചക്കകം കൈമാറണമെന്നും പരമോന്നത നീതിപീഠം ഉത്തരവിട്ടു.

അതേസമയം, കല്‍ക്കരി കുംഭകോണത്തില്‍ അന്വേഷണം ഇഴയുന്നതുമായി ബന്ധപ്പെട്ട് സി ബി ഐയെ കോടതി വിമര്‍ശിച്ചു. കേസില്‍ ഉള്‍പ്പെട്ട 169 കമ്പനികള്‍ക്കെതിരെയുമുള്ള അന്വേഷണം വേഗത്തിലാക്കണമെന്ന് കോടതി ഉത്തരവിട്ടു. നാലഞ്ച് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാമെന്ന് സി ബി ഐ കോടതിക്ക് ഉറപ്പ് നല്‍കി.