നേത്ര ശസ്ത്രക്രിയയും സിസേറിയനും ഒരേ തിയേറ്ററില്‍

Posted on: August 29, 2013 4:04 pm | Last updated: August 29, 2013 at 4:04 pm
SHARE

tcr kazhchaതൃശൂര്‍: തിമിര ശസ്ത്രക്രിയ മൂലം നാല് പേര്‍ക്ക് കാഴ്ച നഷ്ടമായ സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ഇവര്‍ ശസ്ത്രക്രിയക്ക് വിധേയരായ കുന്ദംകുളത്തെ താലൂക്ക് ആശുപത്രിയില്‍ സിസേറിയന്‍ അടക്കം എല്ലാ ശസ്ത്രക്രിയകളും നടത്തുന്നത് നേത്രശസ്ത്രക്രിയ നടത്തുന്ന തിയേറ്ററിലാണെന്ന് കണ്ടെത്തി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി.