കുറ്റക്കാരനെന്നു തെളിയിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് അസറാം ബാപ്പു

Posted on: August 29, 2013 10:48 am | Last updated: August 29, 2013 at 10:48 am
SHARE

Asaram-Bapu-Pardaphash-76380ന്യൂഡല്‍ഹി: പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ വിവാദ സന്യാസി അസാറാം ബാപ്പു വെല്ലുവിളിയുമായി രംഗത്ത്. താന്‍ കുറ്റക്കാരനെന്ന് തെളിയിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും ഇനി മുതല്‍ അവര്‍ക്ക് ദാസനായിരിക്കുമെന്നും അസറാം ബാപ്പു പ്രഖ്യാപിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 376, 342, 506, 509 വകുപ്പുകള്‍, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 23, 26 വകുപ്പുകള്‍ തുടങ്ങിയ പ്രകാരമാണ് അസറാം ബാപ്പുവിനെതിരെ കേസെടുത്തിരിക്കുന്നത്.