പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പരാതിയില്‍ റിമാന്‍ഡ് ചെയ്തു

Posted on: August 29, 2013 8:37 am | Last updated: August 29, 2013 at 8:37 am
SHARE

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ്‌ചെയ്ത കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി കവര്‍ച്ചാക്കേസിലെ പ്രതി ബളാല്‍ കല്ലംചിറയിലെ ലത്വീഫ് എന്ന അബ്ദുല്‍ ലത്വീഫിനെ (32) കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി സപ്തംബര്‍ മൂന്ന് വരെ റിമാന്‍ഡ് ചെയ്തു. ലത്വീഫിനെ ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ പോലീസ് ഹാജരാക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അക്രമം തടയുന്നതിന് ഈയിടെ പാര്‍ലിമെന്റ് അംഗീകരിച്ച പുതിയ നിയമമനുസരിച്ചുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ലത്വീഫിനെതിരെ പോലീസ് കേസെടുത്തത്.
അതിനിടെ പെണ്‍കുട്ടിയെ ജില്ലാശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കിയ ശേഷം വീട്ടുകാരോടൊപ്പം വിട്ടയച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here