കോട്ടക്ക് ചുറ്റും നടക്കുന്നവര്‍ ഒത്തുകൂടി

Posted on: August 29, 2013 8:20 am | Last updated: August 29, 2013 at 8:20 am
SHARE

പാലക്കാട്: ഫോര്‍ട്ട് വാക്കേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കോട്ട ക്കുചുറ്റും നടത്തം പതിവാക്കിയവരുടെ സംഗമം നടന്നു. ആരോഗ്യ പരിപാലനത്തിന് പ്രാമുഖ്യവും നല്‍കി രൂപംകൊണ്ട ക്ലബ് സാമൂഹ്യസേവന രംഗത്ത് സജീവമാകാനായിരുന്നു ഒത്തുകൂടല്‍. നടത്തം പതിവാക്കിയവര്‍ ഒത്തുകൂടുന്നതും സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നതും സംസ്ഥാനത്ത് ആദ്യമാണ്.
ഉദ്ഘാടനവും ക്ലബ് അംഗങ്ങളുടെ അവയവദാന സമ്മിതി പത്ര സമര്‍പ്പണവും ജില്ലാ സെഷന്‍സ് ജഡ്ജി മേരി ജോസഫും ഡയറക്ടറി പ്രകാശനം കലക്ടര്‍ പി എം അലി അസ്‌കര്‍ പാഷയും നിര്‍വഹിച്ചു.
ക്ലബ് പ്രസിഡന്റും ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി യുമായ വി എസ് മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു.
ലോഗോ മുദ്രണം ചെയ്ത ടീ ഷര്‍ട്ട് വിതരണം ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണ നടത്തി. ശിശുരോഗ വിദഗ്ധര്‍ ഡോ. എന്‍ രാമചന്ദ്രന്‍, ദയ ചാരിറ്റിബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സഞ്ജുമോന്‍ എന്നിവരെ ആദരിച്ചു.