Connect with us

Kozhikode

എസ് എസ് എഫ് വേളം, പൂക്കാട്, പാറക്കടവ് സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു

Published

|

Last Updated

കുറ്റിയാടി: എസ് എസ് എഫ് വേളം സെക്ടര്‍ സാഹിത്യോത്സവ് സഈദ് ഫൈസി ശാന്തിനഗര്‍ ഉദ്ഘാടനം ചെയ്തു. ശഫീഖ് പെരുവയല്‍ അധ്യക്ഷത വഹിച്ചു.

അഹദ് പള്ളിയത്ത,് ഉവൈസ് ശാന്തി നഗര്‍, ഇസ്മാഈല്‍ പെരുവയല്‍ പ്രസംഗിച്ചു.111 പോയിന്റ് നേടി പെരുവയല്‍ ഒന്നാം സ്ഥാനവും 79 പോയിന്റ്‌നേടി ശാന്തിനഗര്‍ രണ്ടാം സ്ഥാനവും 70 പോയിന്റ് നേടി പെരുമ്പാട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പൂക്കാട്: എസ് എസ് എഫ് പൂക്കാട് സെക്ടര്‍ സാഹിത്യോത്സവ് മര്‍കസ് പബ്ലിക് സ്‌കൂളില്‍ നടന്നു. സ്‌കൂള്‍ മാനേജര്‍ കുഞ്ഞമ്മദ് ഹാജി പതാക ഉയര്‍ത്തി. എസ് വൈ എസ് കൊയിലാണ്ടി സോണ്‍ ജനറല്‍ സെക്രട്ടറി ഹഖീം കാപ്പാട് ഉദ്ഘാടനം നിര്‍വഹിച്ചു. യൂസഫ് സഖാഫി അധ്യക്ഷത വഹിച്ചു.
ശമീര്‍ കാപ്പാട്, അബ്ദുല്ല ഹാജി, മുനീസ് ചെങ്ങോട്ട്കാവ്, സജീദ് പൂക്കാട് പ്രസംഗിച്ചു. സമാപന സംഗമം ആര്‍ എസ് സി ഒമാന്‍ നാഷനല്‍ കണ്‍വീനര്‍ ഫിറോസ് വെങ്ങളം ഉദ്ഘാടനം ചെയ്തു. നിയാസ് വെങ്ങളം അധ്യക്ഷത വഹിച്ചു.
എസ് എസ് എഫ് കൊയിലാണ്ടി ഡിവിഷന്‍ സെക്രട്ടറി റിയാസ് പാലച്ചുവട്, റഫീഖ് പൂക്കാട്, അഹമ്മദ് അമീന്‍ സഖാഫി തുടങ്ങിയവര്‍ സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു. പൂക്കാട് യൂനിറ്റ് ഒന്നാം സ്ഥാനവും കാപ്പാട്, ചെങ്ങോട്ട്കാവ് യൂനിറ്റുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. കാപ്പാട് യൂനിറ്റിലെ മുഹമ്മദ് യാവീന്‍ കലാപ്രതിഭ. ജൗഹര്‍ ചേലിയ, ശാഹിദ് കാട്ടിലപ്പീടിക, അഫ്‌സല്‍ മുസ്‌ലിയാര്‍, ശിഹാബ് കാപ്പാട് പ്രസംഗിച്ചു.
നാദാപുരം: എസ് എസ് എഫ് പാറക്കടവ് സെക്ടര്‍ സാഹിത്യോത്സവ് മുസ്‌ലിം ലീഗ് അഖിലേന്ത്യാ സമിതി അംഗം സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. കുഞ്ഞബ്ദുല്ല കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. മുനീര്‍ സഖാഫി, നിസാര്‍ ഫാളിലി, അഹമദ് പുന്നക്കല്‍, കെ എസ് അബ്ദുല്ല, ടി ടി അബൂബക്കര്‍ ഫൈസി സംബന്ധിച്ചു.
റാഫി പാറക്കടവ് സ്വാഗതവും സുബൈര്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു. നോര്‍ത്ത് ചെക്യാട് ഒന്നാം സ്ഥാനവും ചെക്യാട് രണ്ടാം സ്ഥാനവും നേടി. വെസ്റ്റ് താനക്കോട്ടൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആശിഖ് വെസ്റ്റ് താനക്കോട്ടൂരാണ് കലാപ്രതിഭ.

 

Latest