Connect with us

Wayanad

ഗ്രന്ഥശാലാ കെട്ടിടം അപകടത്തില്‍

Published

|

Last Updated

മാനന്തവാടി: മാനന്തവാടി ഗ്രാമ പഞ്ചായത്ത് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് മണ്ണെടുത്തത് മൂലം വായനശാല കെട്ടിടം അപകടാവസ്ഥയിലായി. മാനന്തവാടിയിലെ ജില്ലാ ആശുപത്രി റോഡില്‍ പ്രവര്‍ത്തിക്കുന്ന പഴശ്ശി ഗ്രന്ഥാലയമാണ് അപകടാവസ്ഥയിലായത്. ദിനംപ്രതി 500ലധികം ആളുകള്‍ ദിവസവും കയറിയിറങ്ങുന്ന ഗ്രന്ഥാലയമാണിത്.
200 പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന കോണ്‍ഫ്രന്‍സ് ഹാളും ഇവിടെ സ്ഥിതി ചെയ്യുന്നു. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പാണ് മണ്ണ് നീക്കം ചെയ്തത്. ശക്തമായ മളയെ തുടര്‍ന്ന് ഗ്രന്ഥാലയം ബില്‍ഡിംങ്ങിശന്റ സമീപത്തെ മണ്ണുകള്‍ ഇടിഞ്ഞിരുന്നു.
ഇവിടുത്തെ ചുമരുകള്‍ക്ക് വിള്ളല്‍ വീഴുകയും ചെയ്തു. വായനശാല അധികൃതര്‍ പഞ്ചായത്തിന് സമീപിക്കുകയും ഉടന്‍ പരിഹാരമുണ്ടാകുമെന്ന് പഞ്ചായത്ത് അധികാരികള്‍ ഉറപ്പ് കൊടുക്കുയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയായും ആ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ സംരക്ഷണ ഭിത്തി കെട്ടാതെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ലൈബ്രറി കെട്ടിടത്തിന്റെ ഫില്ലറുകളേക്കാള്‍ ആഴത്തില്‍ പഞ്ചായത്ത് അധികൃതര്‍ മണ്ണ് കുഴിച്ചെടുത്തിരിക്കുകയാണ്.
ജില്ലാ ആശുപത്രിയിലേക്കുള്ള രോഗികളടക്കമുള്ള ആയിരക്കണക്കിനാളുകള്‍ ഈ വഴി സഞ്ചരിക്കുന്നുണ്ട്. സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് വേണ്ടി ആര്‍ഡിഒക്കടക്കം ലൈബ്രറി ഭാരവാഹികള്‍ പരാതല നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇതുവരെയായും നടപടികളൊന്നുമായില്ല. എത്രയും പെട്ടെന്ന് സംരക്ഷണ ഭിത്തി നിര്‍മ്മാണം തുടങ്ങിയിട്ടില്ലെങ്കില്‍ ശക്തമായ സമരത്തിന് തയ്യാറെടുക്കുകയാണ് ലൈബ്രറി അധികൃതരും, നാട്ടുകാരും.

 

Latest