Connect with us

Wayanad

ആഭ്യന്തര വകുപ്പില്‍ കോണ്‍ഗ്രസ് ഇടപെടല്‍: സേനയില്‍ അമര്‍ഷം പുകയുന്നു

Published

|

Last Updated

മാനന്തവാടി: ആഭ്യന്തവകുപ്പില്‍ കോണ്‍ഗ്രസ് ഇടപെടല്‍ മൂലം പോലീസ് സേനയില്‍ അമര്‍ഷം പുകയുന്നു.
ഭരണ സ്വാധീനം ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താനുള്ള ഇടപെടലുകളാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ദേശീയപാതാകയെ അപമാനിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിലെ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരെ ” പണിഷ്‌മെന്റ് ട്രാന്‍സ്ഫറിന്റെ ” ഭാഗമായി സ്ഥലം മാറ്റിയത്. പ്രതികളെ സംരക്ഷിക്കുകയും നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കുയും ചെയ്യുന്ന സമീപനമാണ് ഉന്നത പോലീസ് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായത്.
പല പോലീസ് സ്‌റ്റേഷനുകളേയും ഇപ്പോള്‍ നിയന്ത്രിക്കുന്നത് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ്. വഴങ്ങാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും, പ്രലോഭിപ്പിച്ചുമാണ് ഇവര്‍ കാര്യങ്ങള്‍ നേടിയെടുക്കുന്നത്. പോലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ച പല പോലീസ് ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തെ ഞെട്ടിച്ച് പല പ്രധാനപ്പെട്ട സീറ്റുകളിലും വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. പല പ്രധാനപ്പെട്ട കേസന്വേഷണങ്ങളില്‍ നിന്നും ഇത്തരം ഉദ്യോഗസ്ഥരെ ബോധപൂര്‍വം ഒഴിവാക്കുന്നത് പതിവാണ്. പ്രദേശിക കോണ്‍ഗ്രസ് നേതാക്കളുടെ സ്‌റ്റേഷന്‍ ഭരണത്തിന് മന്ത്രി ജയലക്ഷമിയുടെ പരിപൂര്‍ണ പിന്തുണയുമുണ്ട്.
ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്ന നടപടിയില്‍ പോലീസ് സേനയില്‍ കടുത്ത അമര്‍ഷം പുകയുന്നുണ്ട്.

 

 

Latest