കോണ്‍ട്രാക്‌ടേഴ്‌സ് സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 31ന് സുല്‍ത്താന്‍ ബത്തേരിയില്‍

Posted on: August 29, 2013 8:02 am | Last updated: August 29, 2013 at 8:02 am
SHARE

കല്‍പറ്റ: ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷനും സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍ എം എല്‍ എക്ക് സ്വീകരണവും 31ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 4 മണി വരെ സുല്‍ത്താന്‍ബത്തേരി ഫാ. മത്തായി നൂറനാല്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി കെ ജയലക്ഷ്മി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഐ സി ബാലകൃഷ്ണന്‍ എം എല്‍എ,
സംസ്ഥാന ജനറല്‍ സെക്രട്ടറി വിശ്വനാഥന്‍ കൊല്ലം, ജോജി എറണാകുളം, ഹരിദാസ് പാലക്കാട് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. പുതിയ മാനുവല്‍ അപാകത പരിഹരിക്കുക, പ്രവര്‍ത്തികള്‍ക്ക് എഗ്രിമെന്റ് വെയ്ക്കുമ്പോള്‍ പ്രവര്‍ത്തിയുടെ എസ്റ്റേമേറ്റ് തുകയുടെ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്നുള്ള ഉത്തരവ് നാഷണലൈസ് ഷെഡ്യൂള്‍ഡ് ബാങ്കുകളെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള തെറ്റായ തീരുമാനം ഉപേക്ഷിക്കുക, മണ്ണിന്റെ ഘടന് അനുസരിച്ച് ആവശ്യത്തിനുള്ള മെറ്റീരിയല്‍സ് ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കുക, കരാറുകാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക, കേരളത്തിലെ പുഴകളില്‍ പണിതിട്ടുള്ള ചെക്ക്ഡാമുകളില്‍ അടിഞ്ഞുകിടക്കുന്ന മണല്‍ ഡിപ്പാര്‍ട്ടുമെന്റ് പ്രവര്‍ത്തികള്‍ ലഭ്യമാക്കുക, സര്‍ക്കാര്‍ പ്രവൃത്തികള്‍ക്ക് ആവശ്യമായ മെറ്റീരിയല്‍സ് ലഭ്യത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ അസോസിയേഷന്‍ ഉന്നയിച്ചു. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് കെ എം കുര്യാക്കോസ്, സെക്രട്ടറി സണ്ണി എം പി, അയൂബ് പി കെ, സുരേഷ് മണി, സണ്ണി ടി ജെ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.