ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന് സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍

Posted on: August 29, 2013 8:02 am | Last updated: August 29, 2013 at 8:02 am
SHARE

മാനന്തവാടി: ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന് തലപ്പുഴ ഹൈസ്‌കുളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നടത്തി. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്‌കൂള്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വോട്ടിംഗിന് പകരം ഇത്തവണ തെരഞ്ഞെടുത്ത ബൂത്തുകളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഇലക്‌ട്രോണിക് വോട്ടിങ്ങാണ് നടത്തിയത്. സ്‌കുള്‍ പാര്‍ലമെന്റ് ഇലക്ഷനു വേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്ത കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. പോളിംഗ് ഓഫീസര്‍മാര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കി. 19 ക്ലാസുകളിലേക്കായി 44 സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. ഇലക്ഷന്‍ ക്രമസമാധാനത്തിനായി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസിനെ നിയമിക്കുകയും ചെയ്തിരുന്നു. സ്‌കൂള്‍ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കെ പി സ്‌നേഹ പ്രഭ, പി എ സ്റ്റാനി, ശ്രീജിത്ത് പൊന്നമ്പത്ത്, സി ആര്‍ അംബിക, എല്‍സമ്മാ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.