മമ്പീതി മര്‍കസ് വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കമായി

Posted on: August 29, 2013 7:56 am | Last updated: August 29, 2013 at 7:56 am
SHARE

വേങ്ങര: മമ്പീതി മര്‍കസ് വാര്‍ഷികത്തിനും സി എം ആണ്ട് നേര്‍ച്ചക്കും സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പതാക ഉയര്‍ത്തിയോടെ തുടക്കമായി. ചടങ്ങില്‍ അബ്ദുല്‍ഖാദിര്‍ അഹ്‌സനി മമ്പീതി, പി അബ്ദുഹാജി വേങ്ങര, വി കെ മൊയ്തീന്‍ബാപ്പു, പി അബൂബക്കര്‍ഹാജി, ടി മുഹമ്മദ്കുട്ടിഹാജി, സിറാജുദ്ദീന്‍ സിദ്ദീഖി, റഫീഖ് സിദ്ദീഖി, കെ ടി അബ്ദുര്‍റഹ്മാന്‍, ടി അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. ഇന്ന് രാവിലെ 11ന് നടക്കുന്ന മൗലിദ് പാരായണത്തിനും ദിക്ര്‍ ദുആ മജ്‌ലിസിന് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ജഅ്ഫര്‍ തുറാബ് പാണക്കാട് നേതൃത്വം നല്‍കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, ടി ടി അഹമ്മദ്കുട്ടി സഖാഫി, എ പി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ പങ്കെടുക്കും. ഒരുമണിക്ക് നടക്കുന്ന അന്നദാനത്തോടെ പരിപാടികള്‍ സമാപിക്കും.