Connect with us

Malappuram

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ മര്‍ദിച്ച സംഭവം: 20 പേര്‍ക്കെതിരെ കേസ്

Published

|

Last Updated

വണ്ടൂര്‍: ചൊവ്വാഴ്ച വൈകീട്ട് കേലേംപാടത്ത് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തു.

പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ചാത്തങ്ങോട്ടുപുറം സ്വദേശി നന്നാട്ട് മണികണ്ഠ(41)ന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. ബന്ധുവീട്ടില്‍ നിന്നും മടങ്ങുകയായിരുന്ന തന്നെ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് ആരോപിച്ച് നൂറോളം വരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മണികണ്ഠന്‍ പറഞ്ഞു.
കൂടാതെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ നശിപ്പിക്കുകയും പ്രതികളെപ്പോലെ ഒരു കിലോമീറ്ററോളം ദൂരം ഓടിച്ചിട്ട് തല്ലുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. പോലീസ് എത്തിയതിനാലാണ് ജീവനോടെ രക്ഷപ്പെട്ടത്.
കൂടാതെ കേലേംപാടം വാര്‍ഡിലെ പരാജയ ഭീതികാരണം അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest