Connect with us

International

ട്വിറ്ററിനും ന്യൂയോര്‍ക്ക് ടൈംസിനും നേരെ സൈബര്‍ ആക്രണം

Published

|

Last Updated

ന്യൂയോര്‍ക്ക്: ട്വിറ്ററിനും ന്യൂയോര്‍ക്ക് ടൈംസിനും നേരെ സൈബര്‍ ആക്രമണം. സിറിയയില്‍ ബശര്‍ അല്‍ അസദിനെ പിന്തുണക്കുന്നവരാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു.
സിറിയന്‍ ഇലക്‌ട്രോണിക് ആര്‍മി എന്ന സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. “ഇവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ മാധ്യമങ്ങള്‍ നിലംപതിക്കുന്നു”, “ട്വിറ്റര്‍ നിങ്ങള്‍ തയ്യാറല്ലേ” എന്നീ സന്ദേശങ്ങളുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്റെ വെബ് എഡിഷനുനേരെയാണ് ആക്രമണമുണ്ടായത്. ട്വിറ്ററിലെ ചിത്രങ്ങളിലും ഫോട്ടോകളിലും അങ്ങിങ്ങായി ആക്രമണം ബാധിച്ചുവെങ്കിലും ഉപയോക്താക്കളെ ബാധിച്ചില്ലെന്നും രണ്ട് മണിക്കൂറിനകം പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നും കമ്പനി വ്യക്തമാക്കി. വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതില്‍ തടസ്സം സംഭവിച്ചതായി ടൈംസിന്റെ വക്താവ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
രണ്ടാഴ്ച മുമ്പ് സര്‍വറിലെ സാങ്കേതിക തകരാറ്മൂലവും ടൈംസിന്റെ സൈറ്റ് സന്ദര്‍ശിക്കുന്നതില്‍ തടസ്സം നേരിട്ടിരുന്നു.

Latest