Connect with us

Malappuram

സി എം ഉറൂസും സ്വലാത്ത് മജ്‌ലിസും ഇന്ന്‌

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സ്വലാത്ത് നഗറില്‍ സി എം വലിയ്യുല്ലാഹി ഉറൂസും സ്വലാത്ത് മജ്‌ലിസും നടക്കും. വൈകീട്ട് ആറിന് ആരംഭിക്കുന്ന ചടങ്ങില്‍ ഉദ്‌ബോധനം, വിര്‍ദുല്ലത്വീഫ്, സി എം വലിയ്യുല്ലാഹി മൗലിദ് പാരായണം, സ്വലാത്ത്, പ്രാര്‍ഥന, അന്നദാനം എന്നിവ നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. കോഡൂര്‍ മുഹമ്മദ് അഹ്‌സനി രചിച്ച അല്‍ബുശ്‌റ അറബി വ്യാകരണ ഗ്രന്ഥത്തെ ആസ്പദമാക്കി സംഘടിപ്പിച്ച അഖില കേരള വിജ്ഞാന പരീക്ഷ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ഉപഹാരവും ചടങ്ങില്‍ വിതരണം ചെയ്യും.
സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ മുല്ലക്കോയ തങ്ങള്‍, സയ്യിദ് ഹബീബ് തുറാബ് തലപ്പാറ, സയ്യിദ് ഹുസൈന്‍ അസ്സഖാഫ്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, വി. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി സംബന്ധിക്കും.

Latest