Connect with us

Kerala

ഓണത്തിനു ശേഷം ഹോട്ടലുകള്‍ അടച്ചിടും

Published

|

Last Updated

കൊച്ചി: അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നടപടിയില്‍ പ്രതിഷേധിച്ച് ഓണത്തിനു ശേഷം ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സ്‌ക്യുട്ടീവ് യോഗ ത്തിന്റേതാണ് തീരുമാനം. നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വില വര്‍ധനയെത്തുടര്‍ന്ന് ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും പല ഹോട്ടലുകളും അടച്ചു പൂട്ടിക്കൊണ്ടിരിക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ് ജി സുധീഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി ജോസ് മോഹന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓണക്കാലത്ത് ഹോട്ടലുകള്‍ അടച്ചിട്ടാലുള്ള പൊതുജനങ്ങളുടെ ബുദ്ധിമുട്ട് മാനിച്ചാണ് സമരം നീട്ടിയത്. സമരത്തോടനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിവേദനവും നല്‍കും. വില വര്‍ധനയില്‍ പ്രതിഷേധിച്ച് പൗള്‍ട്രി ഫാം അസോസിയേഷന്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്തുന്ന സമരത്തിനു കെ എച്ച് ആര്‍ എ പിന്തുണ നല്‍കും. മൊയ്തീന്‍ കുട്ടി ഹാജി, കെ പി ബാലകൃഷ്ണ പൊതുവാള്‍, ജി ജയപാല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

Latest