അബുദാബി കോര്‍ണിഷിന്റെ മുഖച്ഛായ മാറ്റാന്‍ പദ്ധതി

Posted on: August 29, 2013 12:29 am | Last updated: August 29, 2013 at 12:29 am
SHARE

coooooooooഅബുദാബി: അബുദാബി കോര്‍ണീഷിന്റെ മുഖച്ഛായ മാറ്റാന്‍ നഗരസഭക്ക് ബൃഹത്തായ പദ്ധതികള്‍. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നിരവധി ഭക്ഷ്യശാലകളും വിശ്രമ കേന്ദ്രങ്ങളും സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ അല്‍ ഖലീജ് അല്‍ അറബിക്കും സുല്‍ത്താന്‍ ബിന്‍ സായിദിനും ഇടയിലാണ് ഇവ സ്ഥാപിക്കുക.
ഡബ്യു 10 എഫ് ആന്‍ഡ് ബി പ്ലാസാ പ്രൊജക്ട് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 800 ഓളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഉള്‍പ്പെടുന്നതാണിത്. ഭൂഗര്‍ഭ കാല്‍നടയാത്രാ സൗകര്യവും ഹരിതവത്കരണവും ഒരുക്കും. കോര്‍ണിഷില്‍ പ്രതിവര്‍ഷം 10 ലക്ഷത്തിലധികം ആളുകള്‍ എത്തുന്നുണ്ടെന്ന് നഗരസഭാ നിക്ഷേപ വിഭാഗം ഉപദേശകന്‍ റാശിദ് ബിന്‍ അലി അല്‍ ഉമൈറ പറഞ്ഞു.
നഗരത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കി കോര്‍ണിഷിനെ മാറ്റുകയാണ് ലക്ഷ്യം. 2030 ആസൂത്രണ പദ്ധതിയുടെ ഭാഗമാണിത്. ആദ്യഘട്ടത്തില്‍ 16,000 ചതുരശ്രമീറ്ററിലാണ് പ്ലാസ നിര്‍മിക്കുകയെന്നും ഉമൈറ അറിയിച്ചു.